ശ്രീനഗർ: ജനശ്രദ്ധ പിടിച്ചുപറ്റാൻ പുതിയ തന്ത്രങ്ങളുമായി മുൻ നാഷണലിസറ്റ് കോൺഗ്രസ് മേധാവി ഫാറൂഖ് അബ്ദുള്ള. ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. മതം നോക്കാതെ തന്നിൽ വിശ്വാസം അർപ്പിക്കുന്ന എല്ലാവരുടെയും നാഥനാണ് അദ്ദേഹമെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ഭഗവാൻ റാം ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ദയവായി നിങ്ങളുടെ മനസ്സിൽ നിന്ന് ഈ ധാരണ നീക്കം ചെയ്യുക. ഭഗവാൻ റാം എല്ലാവരുടെയും ദൈവമാണ്- അത് മുസ്ലീമോ ക്രിസ്ത്യാനിയോ അമേരിക്കനോ റഷ്യനോ ആകട്ടെ, അവനിൽ വിശ്വാസമർപ്പിക്കുന്നവരുടെ നാഥനാണെന്നായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പരാമർശം.ഉദ്ധംപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഞങ്ങളുടെ ഐക്യത്തിന് ഒരു തടസ്സവുമില്ല. അത് കോൺഗ്രസായാലും എൻസി ആയാലും പാന്തേഴ്സായാലും. ഞങ്ങൾ ജനങ്ങൾക്ക് വേണ്ടി പോരാടുകയും മരിക്കുകയും ചെയ്യും. എന്നാൽ ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി തുടരുമെന്ന് ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.










