തിരുവന്തപുരം: കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ചു. വെള്ളായണി കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ ആയിരുന്നു സംഭവം. ആന്ധ്രാ സ്വദേശിനിയ്ക്കാണ് പൊള്ളലേറ്റത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മറ്റൊരു ആന്ധ്രാ സ്വദേശിനിയാണ് ആക്രമിച്ചത് എന്നാണ് വിവരം. ഇരുവരും ഒരു മുറിയിൽ ആയിരുന്നു താമസം. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. പൊളളലേറ്റ പെൺകുട്ടിയ്ക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ കോളേജ് നിയോഗിച്ചിട്ടുണ്ട്.











