Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

സംഗീതം ഹറാമാണത്രേ; സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ച് താലിബാനെ വെല്ലുവിളിക്കുന്ന അഫ്ഗാനിലെ സഹോദരിമാർ

by Brave India Desk
Mar 15, 2024, 07:38 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

കാബൂൾ; ഒരു പെണ്ണായി ജനിക്കേണ്ടായിരുന്നു എന്ന് തോന്നുന്ന നിമിഷങ്ങൾ ഒട്ടുമിക്ക സ്ത്രീകൾക്കും ഒരിക്കലെങ്കിലും തോന്നിക്കാണും. എന്നാൽ ജനിക്കുകയേ വേണ്ടായിരുന്നുവെന്ന് ഓരോ നിമിഷവും തോന്നിപ്പിക്കുന്ന ജീവിതങ്ങൾ നയിക്കുന്നവരാണ് അഫ്ഗാനിലെ സ്ത്രീകൾ. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിലേറിയതോടെ അവസാന വെളിച്ചവും നഷ്ടപ്പെട്ടുവെന്ന് ദുഃഖത്തോടെ മനസിലാക്കിയവർ. അക്കൂട്ടത്തിൽ കാബൂളിലെ രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു.

മതത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽപ്പെട്ട് സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് കണ്ട് നിൽക്കാൽ അവർക്കായില്ല. ആൾബലമോ ആയുധബലമോ ഇല്ലാതിരുന്ന അവർ തങ്ങൾക്ക് ജന്മസിദ്ധമായി ലഭിച്ച കഴിവ് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

സംഗീതം ഹറാമായിരുന്ന, ആ നാട്ടിൽ സംഗീതം തന്നെ അവർ ആയുധമാക്കി. സോഷ്യൽ മീഡിയയിൽ ലാസ്റ്റ് ടോർച്ച് എന്ന പേരിൽ ഒരു സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ചു. ഞങ്ങൾ ഗാനങ്ങൾ ആലപിക്കാൻ പോകുന്നു. പക്ഷേ അത് ഞങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തിയേക്കാം എന്ന് സഹോദരിമാരിൽ ഒരാൾ ഗാനം ആലപിക്കും മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ ഏറ്റെടുത്ത് ദിവസങ്ങൾക്ക് ശേഷം ആദ്യ ഗാനം പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും അത് ലോകം മുഴുവൻ പടർന്ന് പിടിച്ചു. സംഗീതത്തിന്റെ യാതൊരു പശ്ചാത്തലവുമില്ലാതെ അഫ്ഗാനിസ്ഥാന്റെ ഏതോ കോണിൽ ബുർഖക്കുള്ളിൽ മറഞ്ഞിരുന്ന് അവർ പാടുന്ന പാട്ടുകൾ ലോകം ഏറ്റെടുത്തു. ഞങ്ങളുടെ പോരാട്ടം താലിബാന്റെ പതാകയ്ക്ക് കീഴിൽ താലിബാനെതിരെ ആരംഭിച്ചു. താലിബാൻ അധികാരത്തിലേറും മുൻപ് പേനെയെടുത്ത് ഒരു കവിത പോലും എഴുതാത്തവളായിരുന്നു ഞാൻ.. എന്നാലിന്ന്… !! സഹോദരിമാരിലൊരാൾ പറഞ്ഞു നിർത്തുന്നു.

അധികാരത്തിലേറി 20 ദിവസത്തിനുള്ളിൽ താലിബാൻ തങ്ങളുടെ തനിനിറം പുറത്തെടുത്തു. ശരീഅത്ത് നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള സൂത്രപ്പണികൾ ചെയ്ത് തുടങ്ങി. ചെറുത്തുനിൽക്കാൻ സ്ത്രീകളടക്കം തെരുവിലിറങ്ങിയെങ്കിലും  അടിച്ചമർത്തലായിരുന്നു ഫലം. തങ്ങളുടെ പ്രതീക്ഷയുടെ അവസാന വെളിച്ചമായിരുന്നുവെന്ന് ഈ സംഭവം ഓർത്തെടുത്ത് രണ്ടാമത്തെ സഹോദരി പറയുന്നു.

അത് കൊണ്ടാണ് ഗാനങ്ങളിലൂടെയുള്ള തങ്ങളുടെ ചെറുത്തുനിൽപ്പിനെ ലാസ്റ്റ് ടോർച്ച് എന്ന് വിളിക്കാൻ തീരുമാനിച്ചത്. മറ്റെങ്ങോട്ടും രക്ഷയില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം വീട്ടിലിരുന്ന് ഈ ബുർഖയ്ക്കുള്ളിൽ മറഞ്ഞിരുന്ന് പ്രതിഷേധിക്കാൻ ആരംഭിച്ചു. ആദ്യഗാനം പോലെ പിന്നീടുള്ള എല്ലാം ഗാനങ്ങളും നീല ബുർഖയ്ക്കുള്ളിലിരുന്നാണ് അവർ ആലപിച്ചത്.

അവർ ആലപിച്ച കവിതകളിലൊന്ന് അന്തരിച്ച നാദിയ അഞ്ജുമാന്റെ കവിതയായിരുന്നു. 1996 ലെ ആദ്യ താലിബാൻ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച പെൺ കവിത. എന്റെ വായിൽ വിഷം നിറയുമ്പോൾ ഞാൻ എങ്ങനെ തേനിനെ കുറിച്ച് സംസാരിക്കും? അയ്യോ എന്റെ വായ ക്രൂരമായ മുഷ്ടി കൊണ്ട് തകർക്കപ്പെടുന്നു. ഓ ഞാൻ കൂട് തകർക്കുന്ന ദിവസത്തിൽ ഈ ഒറ്റപ്പെടലിൽ നിന്ന് മോചിതരായി സന്തോഷത്തോടെ പാടുക.. എന്നായിരുന്നു ആ കവിത ആരംഭിക്കുന്നത്.

ഗായകരായ ഈ സഹോദരിമാർ തങ്ങളുടെ ബുർഖയെ ഒരു മൊബൈൽ കേജ് ആയി ആണ് കണക്കാക്കുന്നത്. ഏഴ് ഗാനങ്ങൾ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂവെങ്കിലും അതിലൂടെ അവർ ലോകത്തോട് സംസാരിച്ചു. ആദ്യം മറ്റ് എഴുത്തുകാരുടെ പാട്ടുകളാണ് ഉപയോഗിച്ചിരുന്നുവെങ്കിൽ പിന്നീട് തങ്ങളുടെ യാതനകൾ ആ വരികളാൽ വിശദീകരിക്കാനാവാതെ വന്നു. അന്ന് മുതലാണ് ബുർഖയ്ക്കുള്ളിൽ മറഞ്ഞിരുന്ന് അവർ കവിതകൾ എഴുതാനും ആരംഭിച്ചത്.

സ്ത്രീകളുടെ ദൈംദിനജീവിതത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്രൂര നിബന്ധനകൾ, പ്രതിഷേധിക്കുന്നവരെ തടവിലാക്കുന്നത്, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയെല്ലാം അവരുടെ ഗാനങ്ങളാകുന്നു.  സംഗീതത്തെ പോലും താലിബാൻ നിരോധിച്ചതോടെ കാര്യങ്ങൾ കൂടുതൽ കടുപ്പമായി. താലിബാന്റെ തോക്കിൻമുന സ്വപ്‌നം കണ്ടായി പിന്നീടവരുടെ ഉറക്കം. കാലചക്രം പിന്നെയും കറങ്ങി. എന്തായാലും ആ സഹോദരിമാർ പുതിയ പാട്ടുകളുടെ പണിപ്പുരയിലാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ. “ഞങ്ങളുടെ ശബ്ദം നിശബ്ദമാകില്ല, ഞങ്ങൾ തളർന്നിട്ടില്ല”. പോരാട്ടത്തിന്റെ തുടക്കം മാത്രമാണിതെന്ന് അവർ പറഞ്ഞ് നിർത്തുന്നു.”

Tags: afgan2 burqa-clad sisters in Afghanistan
Share13
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies