Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

പന്ത് നിലത്ത് മുട്ടിയത് എല്ലാവരും കണ്ടു, അമ്പയർ മാത്രം കണ്ടില്ലേ? രജത് പാട്ടിദാറിന്റെ വിവാദ പുറത്താകലിനോട് പ്രതികരിച്ച് ഭുവനേശ്വർ കുമാർ

by Brave India Desk
May 1, 2026, 11:10 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കനത്ത തോൽവി. മത്സരഫലത്തേക്കാളുപരി, ആർസിബി നായകൻ രജത് പാട്ടിദാറിന്റെ പുറത്താകലുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ചാവിഷയം. തേർഡ് അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള ആർസിബി താരങ്ങൾ രംഗത്തെത്തി.

ഗുജറാത്ത് ഓൾറൗണ്ടർ ജേസൺ ഹോൾഡർ എടുത്ത ക്യാച്ചാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പാട്ടിദാറിനെ പുറത്താക്കാനായി ഹോൾഡർ എടുത്ത ക്യാച്ചിൽ പന്ത് നിലത്ത് മുട്ടിയതായി വ്യക്തമായി കാണാമായിരുന്നു. എന്നാൽ തേർഡ് അമ്പയർ ഇത് ഔട്ട് വിധിച്ചതോടെ ആർസിബി ക്യാമ്പ് ഒന്നടങ്കം രോഷാകുലരായി. ബൗണ്ടറി ലൈനിന് പുറത്തുവെച്ച് വിരാട് കോഹ്‌ലി മാച്ച് ഒഫീഷ്യലുമായി ഈ വിഷയത്തിൽ രൂക്ഷമായി തർക്കിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ആർസിബിയുടെ വെറ്ററൻ പേസറും ഈ സീസണിലെ നിലവിലെ പർപ്പിൾ ക്യാപ്പ് ഉടമയുമായ ഭുവനേശ്വർ കുമാർ ഈ വിഷയത്തിൽ പ്രതികരിച്ചു. “ഞാൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല, പക്ഷേ വലിയ സ്ക്രീനിലെ ദൃശ്യങ്ങൾ കണ്ടപ്പോൾ പന്ത് നിലത്ത് മുട്ടിയതായാണ് ഞങ്ങൾക്ക് എല്ലാവർക്കും തോന്നിയത്. അമ്പയർ അവരോട് എന്താണ് പറഞ്ഞതെന്നോ, അത് നിയമപ്രകാരം ഔട്ട് ആണോ എന്നൊന്നും എനിക്കറിയില്ല. എന്നാൽ തേർഡ് അമ്പയർ കൂടുതൽ ആംഗിളുകൾ പരിശോധിച്ച് ഉറപ്പുവരുത്തണമായിരുന്നു എന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്,” ഭുവനേശ്വർ പറഞ്ഞു.

ഈ സീസണിൽ മികച്ച ഫോമിലായിരുന്ന ആർസിബി ബാറ്റർമാർക്ക് ഗുജറാത്തിനെതിരെ കാലിടറുന്നതാണ് കണ്ടത്. വിരാട് കോഹ്‌ലി മികച്ച തുടക്കം നൽകിയെങ്കിലും, ടീം വെറും 155 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നാല് ഓവറുകൾ ബാക്കിനിൽക്കെ അനായാസം ലക്ഷ്യം കണ്ടു. ടീമിന് എവിടെയാണ് പിഴച്ചതെന്ന ചോദ്യത്തിന് ഭുവനേശ്വറിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഞങ്ങൾക്ക് ഒന്നും പിഴച്ചെന്ന് ഞാൻ പറയില്ല, മറിച്ച് ഗുജറാത്ത് വളരെ നന്നായി ബാറ്റ് ചെയ്തു. ഇതൊരു മോശം ദിവസമായിരുന്നു എന്ന് മാത്രം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഞങ്ങൾ രണ്ട് ഡിപ്പാർട്ട്മെന്റുകളിലും പരമാവധി ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു.”

“14 മത്സരങ്ങളുള്ള ഒരു വലിയ ടൂർണമെന്റിൽ എല്ലാ ദിവസവും എല്ലാ മേഖലയിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ആർക്കും കഴിയില്ല. ഇതിനുമുൻപ് ഞങ്ങളുടെ ബാറ്റർമാർ 200-ലധികം റൺസ് നേടിയിട്ടുണ്ട്. ചിലപ്പോൾ ബൗളർമാർ 200 റൺസ് വിട്ടുകൊടുക്കുമ്പോൾ ബാറ്റർമാർ യാതൊരു പരാതിയുമില്ലാതെ അത് ചെയ്സ് ചെയ്ത് വിജയിക്കാറുമുണ്ട്. ഇന്ന് ചെറിയൊരു സ്കോർ പ്രതിരോധിക്കാൻ പരമാവധി ശ്രമിക്കുക എന്നതായിരുന്നു ബൗളർമാരായ ഞങ്ങളുടെ കടമ,” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: RCBipl 2026Bhuvneshwar KumarRCB VS GT
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies