Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ ആക്ട് ; സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും തകർത്തു

by Brave India Desk
Jul 15, 2026, 05:04 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലഖ്‌നൗ : ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അസ്മോലി ബ്ലോക്ക് പരിധിയിലെ മഢൻ ഗ്രാമത്തിൽ വലിയ തോതിലുള്ള പോലീസ് സന്നാഹത്തോടെയാണ് റവന്യൂ അധികൃതർ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ശ്മശാന ഭൂമിയും പൊതുസ്ഥലവും ഉൾപ്പെടെ 3.75 ഏക്കർ വരുന്ന സർക്കാർ ഭൂമി കൈയേറിയാണ് ഈ മതപരമായ നിർമ്മിതികൾ സ്ഥാപിച്ചിരുന്നതെന്ന് റവന്യൂ സംഘം നടത്തിയ സാങ്കേതിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിന് പുറമെ ഒരു പ്രാദേശിക സ്ത്രീയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബിഘയോളം ഭൂമിയും ചിലർ ഇവിടെ നിർബന്ധിതമായി കൈയേറിയിരുന്നതായി അധികൃതർ അറിയിച്ചു. റവന്യൂ കോടതിയുടെയും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെയും (SDM) കൃത്യമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ കളക്ടർ അങ്കിത് ഖണ്ഡേൽവാൽ സ്ഥിരീകരിച്ചു.

​കബറിസ്ഥാനായി മാറ്റിവെച്ച സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മാണങ്ങൾ നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് തഹസിൽദാർ ധീരേന്ദ്ര പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് അളന്നുതിട്ടപ്പെടുത്തൽ നടത്തുകയും നിർമ്മാണങ്ങൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയും ചെയ്തു. റവന്യൂ നിയമപ്രകാരം കൈയേറ്റക്കാർക്ക് നിർമ്മിതികൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അനുകൂല പ്രതികരണമുണ്ടാകാത്തതിനെ തുടർന്നാണ് തഹസിൽദാർ കോടതി പൊളിച്ചുനീക്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ബുൾഡോസർ നടപടിക്ക് മുന്നോടിയായി പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാൻ നൂറിലധികം പോലീസുകാരെയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (PAC), റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) എന്നിവരെയും സംഭവസ്ഥലത്ത് വിന്യസിച്ചിരുന്നു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

​ഈദ്ഗാഹിന്റെ ഏകദേശം 25 അടി ഉയരമുള്ള പ്രധാന മിനാരവും അനുബന്ധ നിർമ്മിതികളും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൂർണ്ണമായി തകർത്തു. ഈ ഭൂമി കൈയേറി ചിലർ പ്ലോട്ടുകളാക്കി വിൽക്കാൻ പദ്ധതിയിട്ടിരുന്നതായും ഭൂമാഫിയകളുടെ വലിയൊരു നീക്കമാണ് ഇതോടെ തകർത്തതെന്നും ഭരണകൂടം വ്യക്തമാക്കി. ഒഴിപ്പിക്കൽ നടപടികൾ പൂർണ്ണമായും സമാധാനപരമായാണ് അവസാനിച്ചതെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും അസ്മോലി പോലീസ് അറിയിച്ചു. അതേസമയം, റവന്യൂ ഭൂമികളിലെയും പൊതു ഇടങ്ങളിലെയും ഇത്തരം അനധികൃത നിർമ്മിതികൾക്കെതിരെയുള്ള കർശനമായ പരിശോധനകളും ഒഴിപ്പിക്കലുകളും വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: up bulldozer actuttarpradeshSambhal
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies