Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

സൗദിയെ നടുക്കി ഹൂതികളുടെ വ്യോമാക്രമണം: ഇന്ത്യക്കാരന് ജീവൻ നഷ്ടമായി; ജാഗ്രത പാലിക്കാൻ പ്രവാസികളോട് ആഹ്വാനം

by Brave India Desk
Oct 25, 2026, 07:47 am IST
in World
Share on Facebook
Tweet
WhatsApp
Telegram

സൗദി അറേബ്യയ്ക്കു നേരെ വീണ്ടും ഹൂതികളുടെ ശക്തമായ ആക്രമണം നടന്നു. റിയാദ്, ദമാം, നജ്റാൻ വിമാനത്താവളങ്ങളും ഈസ്റ്റ് – വേസ്റ്റ് പൈപ്പ് ലൈൻ, റാബിഗ് ഓയിൽ റിഫൈനറി, യാമ്പുവിലെ ആരാംകോ എണ്ണക്കമ്പനി തുടങ്ങിയ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു. മേഖലയിൽ സംഘർഷ സാധ്യത വർധിച്ച സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ പൗരന്മാർക്കായി ജാഗ്രതാ നിർദേശം അമേരിക്ക പുതുക്കി നൽകിയിട്ടുണ്ട്.

ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്ന് റിയാദിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. പരേതന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടുവരുന്ന എംബസി, ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകിയിട്ടുണ്ട്. ഒക്ടോബർ 21-നുണ്ടായ ദമ്മാം വിമാനത്താവള ആക്രമണത്തിലാണ് ഇന്ത്യൻ പൗരന് ജീവൻ നഷ്ടമായത്. വിവിധ ആക്രമണങ്ങളിൽ പരിക്കേറ്റ മറ്റ് ഇന്ത്യക്കാരുടെ നില നിലവിൽ ആശങ്കാജനകമല്ലെന്ന് അധികൃതർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഷെയ്ബ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യക്കാരനും, മറ്റു രണ്ടു പേരിൽ ഒരാളും ഒക്ടോബർ 22-ന് ആശുപത്രി വിട്ടു.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

പരിക്കേറ്റ രണ്ടാമത്തെയാൾ ഉടൻ ഡിസ്ചാർജ് ആകുമെന്നാണ് വിവരം. റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലും രണ്ടുപേർ ജനറൽ വാർഡിലും ചികിത്സയിൽ തുടരുമ്പോൾ ഏഴ് പേർ ഡിസ്ചാർജ് ആയിട്ടുണ്ട്. ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ഇന്ത്യക്കാരന്റെ സംസ്‌കാരം ഒക്ടോബർ 12-ന് റിയാദിൽ വച്ച് നടത്തിയിരുന്നു. പരിക്കേറ്റവർക്ക് വേഗത്തിൽ മികച്ച വൈദ്യസഹായം ലഭ്യമാക്കിയതിന് സൗദി ഭരണകൂടത്തിനും പ്രാദേശിക അധികൃതർക്കും എംബസി നന്ദി രേഖപ്പെടുത്തി. സൗദിയിലെ ഇന്ത്യൻ സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. വ്യോമാക്രമണ പ്രതിരോധ ദൃശ്യങ്ങളോ, മിസൈൽ ഡ്രോൺ അവശിഷ്ടങ്ങളുടെ ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും സൗദി നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. പ്രവാസികൾ പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മുൻകരുതൽ ഉറപ്പാക്കണമെന്നും എംബസി ഓർമ്മിപ്പിച്ചു.

ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ മുൻനിർത്തി, പ്രത്യേകിച്ച് സൗദി അറേബ്യയിലുള്ള മലയാളികളുടെ സഹായത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരം ഡൽഹിയിലെ കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. സഹായങ്ങൾക്കായി 011-23747079, 9310443880 (വാട്സ്ആപ്പ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ ജെ. ഷാജിമോനെ കൺട്രോൾ റൂം നോഡൽ ഓഫീസറായും, വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിനായി അഡീഷണൽ റസിഡന്റ് കമ്മീഷണറുടെ ചുമതലയുള്ള ലെയ്സൺ ഓഫീസർ രാഹുൽ കെ. ജയ്‌സ്വാളിനെയും റസിഡന്റ് കമ്മീഷണർ പുനീത് കുമാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ എന്നിവയുമായി ഏകോപനം നടത്തിയാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

Tags: saudhi
Share
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies