വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വിഘടിപ്പിക്കണമെന്ന രാജ്യദ്രോഹ പരാമർശം നടത്തിയതിന് അറസ്റ്റിലായ ഷർജീൽ ഇമാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബോംബെയിൽ നടന്ന പ്രകടനത്തിൽ രാജ്യ വിരുദ്ധ മുദ്രാവാക്യം. സംഭവത്തിൽ പ്രതിഷേധിച്ച് പരാതി കൊടുത്ത് ബിജെപി പ്രവർത്തകൻ. ബോംബെയിൽ, ആസാദ് മൈതാനിൽ നടന്ന ഷർജീൽ ഇമാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പരിപാടിയിലാണ് രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്.
ക്വീർ ആസാദി മുംബൈ എന്ന സംഘടന, ഫെബ്രുവരി ഒന്നാം തീയതി നടത്തിയ പ്രകടനത്തിലാണ് “ഷർജീൽ നിന്റെ സ്വപ്നങ്ങൾ ഞങ്ങൾ സത്യമാക്കും”എന്ന വിഘടനവാദത്തെ പിന്തുണക്കുന്ന മുദ്രാവാക്യം ഉയർന്നത്. സംഭവത്തിൽ കിരിദ് സോമയ്യ എന്ന ബി.ജെ.പി പ്രവർത്തകൻ ബോംബെ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്.
Discussion about this post