പ്രശസ്ത സംഗീതജ്ഞൻ എ.ആർ റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടൽ അനുഭവപ്പെടുന്നുവെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ. ബുർഖ ധരിച്ച് മാത്രമാണ് റഹ്‌മാന്റെ മകൾ ഖദീജ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
വിദ്യാസമ്പന്നരായ സ്ത്രീകളുടെ ചിന്താഗതി പോലും എളുപ്പത്തിൽ മാറ്റിമറിക്കാൻ സാധിക്കും എന്ന തിരിച്ചറിവ് ശരിക്കും സങ്കടകരമാണ് എന്ന് തസ്ലിമ നസ്രിൻ പറഞ്ഞു.
തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് തസ്ലിമ ഇങ്ങനെ കുറിച്ചത്. അതേസമയം, “വസ്ത്രധാരണം ഒരു വ്യക്തിയുടെ മാത്രം തീരുമാനമല്ലേ, തെരഞ്ഞെടുപ്പുകളിൽ പശ്ചാത്തപിക്കുന്നില്ല” എന്നായിരുന്നു റഹ്മാന്റെ മകൾ ഖദീജയുടെ പ്രതികരണം.












