കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം, അമേരിക്കയിൽ 16,843 രോഗബാധകളാണ് സ്ഥിരീകരിച്ചത്. ഇതോടു കൂടി, വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ രോഗികളുടെ എണ്ണത്തെയും അമേരിക്ക മറികടന്നിരിക്കുകയാണ്.
രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നിരിക്കുന്നു.നിലവിലെ മരണസംഖ്യ 1,295 ആണ്.രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ, നിലവിൽ അമേരിക്കയിലെ പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്
Discussion about this post