കോവിഡ് ഭീഷണിയിൽ ആടിയുലഞ്ഞ് കേരളം.ഇന്ന് മാത്രം സംസ്ഥാനത്ത് 39 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.സ്ഥിരീകരിച്ചതിൽ 34 കേസുകളും കാസർകോട് ജില്ലയിലാണ്.സ്ഥിതിഗതികൾ രൂക്ഷമാണെന്നും സുരക്ഷാ നടപടികൾ കർശനമാക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തെയും നേരിടാൻ നമ്മൾ തയ്യാറാകണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.പുതിയതായി രോഗ സ്ഥിരീകരണം നടത്തിയ രോഗികൾ, നിരവധി പേരുമായി സമ്പർക്കം പുലർത്തിയവരാണ് എന്നും പറഞ്ഞ മുഖ്യമന്ത്രി, നിലവിൽ, സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന തിരിച്ചറിവ് എല്ലാവർക്കും വേണമെന്നും ഓർമിപ്പിച്ചു.
Discussion about this post