വയനാട്: വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. സുല്‍ത്താൻ ബത്തേരിക്കടുത്ത് കുറിച്യാട് മേഖലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ആറ് വയസുള്ള ആണ്‍കടുവയുടെ ജഢമാണ് കണ്ടെത്തിയിരിക്കുന്നത്.
ജഡത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്ന് കരുതുന്നു. കുറിച്യാട് റെയിഞ്ചിൽ താത്തൂർ സെക്ഷനിൽ അമ്പതേക്കർ വനമേഖലയിലാണ് ഇന്ന് രാവിലെ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്. വേനല്‍ കടുത്തതോടെ പ്രദേശത്ത് കുരങ്ങുകള്‍ അടക്കമുള്ള വന്യജീവികള്‍ ചാകുന്ന സംഭവം പതിവാണെന്ന് സമീപ വാസികൾ പറയുന്നു. മുമ്പ് പലയിടങ്ങളിലും പുലികളുടെ ജഢം കണ്ടെത്തിയിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Discussion about this post