തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷ നടത്താൻ യുഎഇയിൽ അനുമതി ലഭിച്ചു. സംസ്ഥാനത്ത് നടക്കുന്ന അതേ സമയക്രമത്തിൽ പരീക്ഷ നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.അതേസമയം, എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു, ക്ലാസുകളിലെ പതിനായിരത്തോളം വിദ്യാർത്ഥികളാണ് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ അപേക്ഷ നൽകിയത്. വിവിധ ജില്ലകളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ കഴിഞ്ഞ ദിവസം സർക്കാർ അവസരമൊരുക്കിയിരുന്നു. ഇതുവഴിയാണ് വിദ്യാർത്ഥികൾ വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകിയത്.
ഇനി അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾ കേരളത്തിലും യുഎഇ യിലും മെയ് 26 മുതൽ മെയ് 30 വരെ നടത്താനാണ് തീരുമാനം.പരീക്ഷാ ടൈംടേബിളുകൾ മുമ്പേ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഈ കാര്യത്തിൽ കേന്ദ്രത്തിന്റെ അനുമതിക്ക് വേണ്ടി സംസ്ഥാന സർക്കാർ കാത്തു നിൽക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് കേന്ദ്രം പരീക്ഷകൾ നടത്താനുള്ള അനുവാദം നൽകിയത്.ആവശ്യമായ എല്ലാ മുൻകരുതലുകളോടും കൂടിയായിരിക്കും പരീക്ഷ നടത്തുകായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.
Discussion about this post