ചൈനയിലുള്ള അമേരിക്കൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്.ചൈനയുമായി പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യമായതിനാൽ യു.എസ് പൗരന്മാരെ ചൈന കാരണം കൂടാതെ തടഞ്ഞ് വെക്കാൻ സാധ്യതയുണ്ടെന്ന് ഭരണകൂടം അറിയിച്ചു.ശ്രദ്ധിച്ചില്ലെങ്കിൽ ചൈന അനാവശ്യ നിയമക്കുരുക്കുകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അതിന് വഴിവെച്ചു കൊടുക്കരുതെന്നും അമേരിക്ക പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.
ഹോങ്കോങിൽ ചൈന പുതിയ സുരക്ഷാ നിയമം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൗരന്മാർക്ക് ഇങ്ങനെയൊരു നിർദേശം നല്കിയിട്ടുള്ളത്. കോവിഡ് മഹാമാരി കൈകാര്യം ചെയ്തതുമായി സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മിൽ മാസങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യത്തിൽ പരസ്യമായി ചൈനക്കെതിരെ കുറ്റമാരോപിച്ച് രംഗത്തു വന്നിരുന്നു.
Discussion about this post