ചെങ്ദുവിലെ യു.എസ് കോൺസുലേറ്റ് അടക്കാൻ ഉത്തരവിട്ട് ചൈനീസ് സർക്കാർ. കഴിഞ്ഞ ആഴ്ച, ഹൂസ്റ്റണിലുള്ള ചൈനീസ് കോൺസുലേറ്റ് അമേരിക്ക അടച്ചുപൂട്ടിയിരുന്നു.ഇതിനുള്ള തിരിച്ചടിയായാണ് ചൈനയുടെ ഈ നടപടി.
ന്യായീകരിക്കത്തക്കതും അനിവാര്യവുമായ ഒരു തിരിച്ചടിയാണ് പകരത്തിനു പകരമുള്ള ചൈനയുടെ ഈ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു.കോവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിച്ചതിൽ ചൈനയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് അമേരിക്കയുടെ ആരോപണത്തെത്തുടർന്ന്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു.
Discussion about this post