തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദായതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാരക്കോണം സ്വദേശി അനുവാണ് ആത്മഹത്യ ചെയ്തത്. ജോലിയില്ലാത്തതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കിയിരുന്നു.
അനു പി എസ് സിയുടെ എക്സൈസ് റാങ്ക് ലിസ്റ്റിൽ എഴുപത്തിയേഴാമതായിരുന്നു എന്നാണ് വിവരം. ലിസ്റ്റിൽ നിന്നും വളരെ കുറച്ച് മാത്രം ആൾക്കാർക്ക് നിയമനം നൽകിയ ശേഷം ലിസ്റ്റ് റദ്ദാക്കിയ പി എസ് സി നടപടി വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
ആശ്രിത നിയമനത്തിന്റെ പേരിൽ ഇഷ്ടക്കാർക്ക് ജോലി നൽകാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളാണ് പി എസ് സി ലിസ്റ്റുകളിൽ നിന്നുള്ള നിയമനങ്ങൾ കുറയാൻ കാരണമെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ഇടത് സർക്കാരിന്റെ കാലത്ത് നിയമനങ്ങൾ ഗണ്യമായി കുറഞ്ഞത് കണക്കുകൾ നിരത്തി ഉദ്യോഗാർത്ഥികളുടെ കൂട്ടായ്മ പ്രചരിപ്പിച്ചിരുന്നു.
Discussion about this post