3.75 കോടി കള്ളപ്പണവുമായി ഹൈദരാബാദിലെ ഹവാല റാക്കറ്റിനെ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെയാണ് ഹൈദരാബാദ് പോലീസ് പിടികൂടിയിട്ടുള്ളത്. ഹൈദരാബാദിലെ ബൻജാറ ഹിൽസ് ഭാഗത്ത് ഹവാല ഇടപാടുകൾ നടക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പി.വിജയ് & കമ്പനിയുടെ ബൻജാറ ഹിൽസ് ബ്രാഞ്ചിലെ ജീവനക്കാരാണ് പ്രതികളെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷ്ണർ അഞ്ജാനി കുമാർ വ്യക്തമാക്കി. ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത 3,75,30,000 രൂപ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന് കൈമാറിയിട്ടുണ്ട്. ഇതേ സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലായിരിക്കും നടക്കുകായെന്ന് അഞ്ജാനി കുമാർ അറിയിച്ചു.
Discussion about this post