ശ്രീനഗർ : ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നിന്നും നാല് പേരടങ്ങുന്ന മയക്കുമരുന്നു റാക്കറ്റിനെ പോലീസ് പിടികൂടി. ഇവരുടെ കൈവശമുണ്ടായിരുന്ന ആറ് കിലോ കൊക്കെയിൻ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബിലാൽ മിർ, റാഫിഖ് സോഫിയെന്ന കഞ്ജ്വൽ, താരിഖ് ഭുരു, ഷാബിർ അഹമ്മദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
മയക്കുമരുന്നു കള്ളക്കടത്തുകാരിൽ നിന്നും കോടികൾ വിലവരുന്ന കൊക്കെയ്ൻ ജമ്മുകശ്മീർ പോലീസ് പിടികൂടുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ടുകൾ.
ബാരാമുള്ളയിലെ ഓൾഡ് ടൗണിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. 6 പാക്കറ്റുകളിലായാണ് പ്രതികൾ മയക്കുമരുന്ന് സൂക്ഷിച്ചു വെച്ചിരുന്നതെന്ന് ബാരാമുള്ള എസ്എസ്പി അബ്ദുൾ ഖായൂം പറഞ്ഞു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് (എൻഡിപിഎസ്) പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.









