വാഷിംഗ്ടൺ : വൈറ്റ് ഹൗസിലേക്ക് മാരകവിഷമടങ്ങിയ തപാൽ ഉരുപ്പടികൾ എത്തിയതായി റിപ്പോർട്ടുകൾ. കാനഡയിൽ നിന്ന് അയച്ചതെന്ന് കരുതപ്പെടുന്ന പാഴ്സലിൽ റസിനെന്ന മാരകവിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. യു.എസ് രഹസ്യാന്വേഷണ വിഭാഗവും യു.എസ് പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസും ഇതേസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജൈവായുധമായി ഉപയോഗിക്കാനാവുന്ന അതിമാരക വിഷമാണ് റെസിൻ. കടുകുമണിയോളം റെസിൻ ശരീരത്തിനുള്ളിലെത്തിയാൽ മതി മരണം സംഭവിക്കാൻ. നിലവിൽ ഇതിന് മറുമരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. മുമ്പ് ബറാക് ഒബാമ പ്രസിഡണ്ടായിരുന്ന കാലത്ത് രണ്ടുതവണ റെസിൻ ഉൾക്കൊള്ളുന്ന കത്തുകൾ വൈറ്റ് ഹൗസിലെത്തിയിരുന്നു. ആ സംഭവത്തിൽ രണ്ടു പേരെ പോലീസ് പിടികൂടുകയും ചെയ്തു
Discussion about this post