തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് തൃശൂർ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ ജാഫർ ഖാൻ, റിയാസ്, ഷമീർ, സുമി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാറിന്റെ ബോണറ്റിൽ വച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.
കഞ്ചാവ് കടത്താൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും ചോദ്യം ചെയ്യൽ അവസാനിച്ചതിനു ശേഷം മാത്രമേ ഇതേ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.











