സൂപ്പർ താരം സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്ന്. ‘എസ്ജി 250‘ എന്ന പേരിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന മാസ് കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇന്ന് വൈകുന്നരെ 6 മണിക്കാണ് ടൈറ്റിൽ ലോഞ്ച്.
മലയാള സിനിമ ഇന്നോളം കാണാത്ത ഗംഭീരമായ ടൈറ്റിൽ ലോഞ്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ലഷ്യമിടുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ജയറാം, ദിലീപ് കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ടൊവിനോ തുടങ്ങി മലയാള സിനിമയിലെ എൺപതോളം താരങ്ങൾ ടൈറ്റിൽ റിലീസിന്റെ ഭാഗമാകും.
അതേസമയം ചിത്രത്തിന്റെ അതേ പ്രമേയം ഉൾക്കൊള്ളുന്ന മറ്റൊരു ചിത്രവും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാൽ നേരത്തേ പ്രഖ്യാപിച്ച തിരക്കഥയും അതേ താരങ്ങളും അണിനിരക്കുന്നതാകും ചിത്രമെന്ന് സുരേഷ് ഗോപി തന്റെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന്റെ മോഷൻ ടീസർ സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.
Discussion about this post