Friday, July 1, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News

മഹത്തായ അടുക്കളയെന്നാൽ നായർ തറവാടുകളിലെ അടുക്കള മാത്രമോ ? ഞമ്മന്റെ അടുക്കളേലേക്കും ഒന്ന് വരൂന്നേ , ചർച്ചയായി സുറുമിയുടെ ഫേസ്ബുക്ക് കുറിപ്പ്

by Brave India Desk
Jan 19, 2021, 02:24 pm IST
in News
Share on FacebookTweetWhatsAppTelegram

ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ അനുകൂലമായും പ്രതികൂലമായും നിരവധി പോസ്റ്റുകളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വരുന്നത്. ഗ്രേറ്റ് ഇന്ത്യൻ അടുക്കളെയെന്നാൽ നായർ തറവാട്ടിലെ അടുക്കള മാത്രമല്ല , ഞമ്മന്റെ അടുക്കളയിലേക്കും ഒന്ന് വരൂന്നേ എന്നാവശ്യപ്പെട്ട് സുറുമി എന്ന യുവതി ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുസ്ലിം തറവാടുകളിൽ നോമ്പ് കാലത്ത് നടക്കുന്ന പീഡനങ്ങളേപ്പറ്റിയാണ് സുറുമിയുടെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

Stories you may like

സമുദായത്തിലെ അനീതികൾക്കെതിരെ പ്രതികരിച്ചതിന് ഒറ്റപ്പെടുത്തലും വേട്ടയാടലും; ഹിന്ദു മതം സ്വീകരിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ഒവൈസിയുടെ മുൻ അനുയായിയും ഭാര്യയും യോഗിക്ക് മുന്നിൽ

‘ബിപിൻ റാവത്തിന്റെ മരണം അള്ളാഹുവിന്റെ ചെയ്തി, മുസ്ലീങ്ങൾ കൊല്ലാൻ അല്ലെങ്കിൽ കൊല്ലപ്പെടാൻ തയ്യാറാകുക‘: കിഷൻ ബോലിയ കൊലക്കേസ് പ്രതി മൗലാന ഉസ്മാനിയുടെ വർഗീയ വിഷം ചീറ്റുന്ന കൂടുതൽ പ്രസംഗങ്ങൾ പുറത്ത്

മഹത്തായ ഭാരതീയ അടുക്കള എന്നാല്‍ നായര്‍ തറവാടുകളിലെ അടുക്കളകള്‍ മാത്രമാണോ ??
ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ ??
ഞങ്ങള്‍ക്കുമുണ്ട് സാറേ അടുക്കളകള്‍ !!
വിവാഹപ്രായം ഗവണ്‍മെന്‍റിന്‍റെ പേനത്തുമ്പിലായത് കൊണ്ട് മാത്രം പതിനെട്ടില്‍ (ഇല്ലേല്‍ 16/17) തുടങ്ങുന്ന ഞങ്ങളുടെ അടുക്കള ജീവിതം കൂടി കാണിക്കണം .
സുബ്ഹിക്ക് എഴുന്നേറ്റ് കുളിച്ച് നിസ്കരിച്ച് അടുക്കളയിലേക്ക് വരുന്ന നവവധു…
പണിയെടുക്കുമ്പോള്‍ അതൊന്ന് ഫ്രീയായി ചെയ്യാന്‍ പോലും കഴിയാത്തവിധം അലോസരപ്പെടുത്തുന്ന ഷോള്‍ കൂടിയുണ്ടാകും അവള്‍ക്ക് . ഭര്‍ത്താവല്ലാത്ത മറ്റു പുരുഷന്‍മാര്‍ ആ വീട്ടില്‍ ഉള്ളത് കൊണ്ട് നനഞ്ഞ മുടിയൊന്ന് അഴിച്ചിട്ട് ഉണക്കാന്‍ പോലും നിവൃത്തിയില്ല. (ബെഡ് റൂമില്‍ ഷോള്‍ നിര്‍ബന്ധമില്ല കേട്ടോ )
അങ്ങനെ …പച്ചക്കറി അരിയലും , പ്ലേറ്റ് കഴുകലുമായി പോയിക്കൊണ്ടിരിക്കെ അമ്മായുമ്മ മകളുടെ അടുത്തേക്ക് പറക്കുന്നു…
മണ്ഡല കാലത്തിന് പകരം നമുക്ക് റമളാന്‍ മാസം എടുക്കാം. വൃതശുദ്ധിയുടെ മുന്തിരിച്ചാറ് നുണയുന്ന മാസം.
വരൂ… ക്യാമറ ഞമ്മന്‍റെ അടുക്കളയിലേക്ക് ഫോക്കസ് ചെയ്യൂ…
രാവിലെ വീട് വൃത്തിയാക്കലും വസ്ത്രങ്ങള്‍ കഴുകലും മറ്റും കഴിഞ്ഞ് ളുഹര്‍ നിസ്ക്കാരത്തിന് ശേഷം നായിക പാചകത്തിന് കയറുന്നു.
മഗ്രിബ് ബാങ്ക് കൊടുക്കുന്നത് വരെ പൊരിഞ്ഞ യുദ്ധമാണ്.
ഇതിനിടയില്‍ അസര്‍ നിസ്കരിക്കാന്‍ അഞ്ച് മിനിറ്റ് പാചകത്തിന് ബ്രേക്ക് കൊടുത്തിരുന്നുട്ടോ (അത് പറയാതിരിക്കരുത് )
ബാങ്കിന് പത്ത് മിനിറ്റ് മുന്‍പ് ഭര്‍ത്താവും അവന്‍റെ ഉപ്പയും ”കഴിഞ്ഞില്ലേ ?” എന്നും ചോദിച്ച് രംഗ പ്രവേശനം ചെയ്യും.
ഈ സമയം അവസാനത്തെ സ്റ്റെപ്പായ ജ്യൂസ് അടിക്കുന്ന നായിക…
അങ്ങനെ ടേബിളില്‍ ഉന്നക്കായ , കട്ലറ്റ് , ബ്രഡ് പോള , സമൂസ എന്നീ സ്നാക്കുകളും വത്തക്ക ജ്യൂസും ലെമണ്‍ ജ്യൂസും മാങ്ങ, ആപ്പിള്‍ , പേരയ്ക്ക തുടങ്ങിയ ഫ്രൂട്ട്സ് അരിഞ്ഞതും കൊണ്ട് വെച്ച് നായിക ഒന്ന് ശ്വാസം വിടുന്നു.
അപ്പോഴാണ് അമ്മായപ്പന്‍റെ വളരെ സൗമ്യമായ ചോദ്യം ” തരിക്കഞ്ഞിയില്ലേ മോളേ ?”
നായിക ഞെട്ടുന്നു. ഓള്‍ടെ ഉപ്പ ഗള്‍ഫിലായത് കൊണ്ട് ഉമ്മയും അനിയത്തിനും അനിയനും മാത്രമുള്ള വീടായത് കൊണ്ട് നോമ്പിന് തരിക്കഞ്ഞി അവരുടെ മെനുവില്‍ ഉണ്ടാകാറില്ലായിരുന്നു.
”നാളെ മുതല്‍ ഉണ്ടാക്കാം ഉപ്പാ ”
ഉപ്പാക്ക് സന്തോഷമാകുന്നു.
കഴിച്ച് കഴിഞ്ഞ് ബാപ്പയും മകനും നിസ്കരിക്കാന്‍ പോകുന്നു.
ടേബിളിലെ പാത്രങ്ങളെടുത്ത് (ഒറ്റ ട്രിപ്പില്‍ പറ്റില്ല. മൂന്നാല് വട്ടമെങ്കിലും നടക്കണം ) നായിക വീണ്ടും അടുക്കളയിലേക്ക് …
പരത്തി വെച്ച പത്തിരിയില്‍ കുറച്ച് കൂടി ചുട്ടെടുക്കാനുണ്ട്.
നിസ്കാരം കഴിഞ്ഞ ഭര്‍ത്താവ് നായികയോട് ” ജ്ജ് നിസ്ക്കരിച്ചോ ? അടുക്കളയില്‍ താളം ചവിട്ടിയിട്ട് മഗ്രിബ് കളാആക്കോ?” എന്ന് റൂമില്‍ നിന്ന് ഉറക്കെ ചോദിക്കുന്നു.
നായിക പത്തിരി വെച്ച കാസ്റ്രോള്‍ മൂടി വെച്ചിട്ട് നിസ്കരിക്കാന്‍ ഓടുന്നു.
നിസ്കാരം കഴിഞ്ഞ് പത്തിരിയും ചിക്കന്‍ കറിയും ചായയും വിളമ്പി വീണ്ടും ഡൈനിങ് ടേബിള്‍ സീന്‍. (ഈ സീനില്‍ വേസ്റ്റ് ടേബിളിലിട്ട് ചിക്കന്‍ പീസുകള്‍ കടിച്ച് വലിക്കുന്ന ഭര്‍ത്താവിനെയും വാപ്പാനെയും കാണിക്കാം )
കഴിച്ച് കഴിഞ്ഞ് നായിക വീണ്ടും അടുക്കളയിലേക്ക് . ഭര്‍ത്താവും ബാപ്പയും തറാവീഹിനായി പള്ളിയിലേക്ക്…
പള്ളിയില്‍ നിന്ന് വന്ന പുരുഷൂസ് ‘പൂമുഖത്തേക്കൊരു ബ്ലാക് ടീ യേ…
നായിക ഏലയ്ക്കയിട്ട ബ്ലാക്ക് ടീ കൊടുക്കുന്നു(ഇതൊന്നും ഞങ്ങള്‍ക്ക് ഏതെങ്കിലും ഗസ്റ്റ് പഠിപ്പിച്ച് തരേണ്ട കാര്യമില്ലെന്നറിയാമല്ലോ)
ചായ വാങ്ങി കൊണ്ട് ബാപ്പ ‘മോളേ.. ജീരക കഞ്ഞി ടേബിളില്‍ വെച്ചിട്ട് മോള് പോയി കിടന്നോട്ടാ. ബാപ്പ കുറച്ച് കഴിഞ്ഞിട്ട് കുടിച്ചോളാം ”
ജീരക കഞ്ഞി വിളമ്പി വെച്ചിട്ട് കിടക്കാന്‍ പോകുന്ന നായിക.
വീണ്ടും നാല് മണിക്ക് എണീറ്റ് അത്താഴത്തിന് വേണ്ടത് ഒരുക്കുന്നു.
അങ്ങനെ നോമ്പും നോറ്റ് ആ വീട്ടിലെ പണി മുഴുവന്‍ എടുക്കുന്ന നായിക !!
ഇടയില്‍ ഒരു ഇഫ്ത്താര്‍ വിരുന്ന് കാണിക്കാം. ഡൈനിങ് ടേബിളില്‍ പുരുഷൂസും , രാവിലെ മുതല്‍ നോമ്പ് നോറ്റ് പണിയെടുക്കുന്ന സ്ത്രീകള്‍ അടുക്കളയിലോ പിറകിലെ വരാന്തയിലോ ഇരുന്ന് നോമ്പ് തുറക്കുന്ന നയന മനോഹര സീന്‍ കാണാം.
സിങ്കിലെ പൈപ്പ് പൊട്ടലും ജോലിക്ക് വിടാതിരിക്കലുമൊക്കെ ഈ കഥയിലും ഉണ്ട്ട്ടോ…
ചെറിയ ഒരു വെത്യാസം മാത്രം. ആര്‍ത്തവം തുടങ്ങിയാല്‍ ”പ്രാര്‍ത്ഥനകള്‍ക്ക് മാത്രമേ” അവള്‍ക്ക് അയിത്തമുള്ളു. ആ വീട്ടിലെ പണി മുഴുവന്‍ എടുക്കുന്നതിലോ അവളുണ്ടാക്കിയത് കഴിക്കുന്നതിലോ അവളെ തൊടുന്നതിലോ അയിത്തമില്ല !!!

മഹത്തായ ഭാരതീയ അടുക്കള എന്നാല്‍ നായര്‍ തറവാടുകളിലെ അടുക്കളകള്‍ മാത്രമാണോ ?? ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ ??…

Posted by Surumi on Monday, January 18, 2021

Tags: islamcinema
Share93TweetSendShare

Discussion about this post


Latest stories from this section

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

Next Post

'ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ സ​ന്തോ​ഷി​ക്കു​ന്നു'; ക്രി​ക്ക​റ്റ് ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

Latest News

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതു തന്നെ അവാര്‍ഡ്; ബറോസ് അനുഭവം പങ്കുവച്ച്‌ കോമള്‍ ശര്‍മ

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

‘ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയുന്നില്ല, ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെ’‌; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരൻ

ഉദയ്പൂർ കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies