സൂറത്ത്: ആറാം ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിനാൽ ഏഴാമതും വിവാഹം കഴിക്കാനൊരുങ്ങി അയ്യൂബ് ദെഗിയ എന്ന അറുപത്തിമൂന്ന് വയസ്സുകാരൻ. അഞ്ച് ഭാര്യമാർക്കൊപ്പം കഴിഞ്ഞ പുരുഷനെ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നാണ് ആറാം ഭാര്യയായ നാൽപ്പത്തിയൊന്ന് വയസ്സുകാരി പറയുന്നത്. കൂടാതെ തനിക്ക് ലൈംഗിക രോഗം പിടിപെടുമോയെന്ന് ഭയപ്പെടുന്നതായും യുവതി പറയുന്നു.
യുവതി തന്റെ ഇംഗിതത്തിന് വഴങ്ങുന്നില്ല എന്ന് കണ്ട അയ്യൂബ് അടുത്ത വിവാഹത്തിനായി ശ്രമം ആരംഭിച്ചിരിക്കുകയാണ്. തനിക്ക് അറുപത്തിമൂന്ന് വയസ്സും ആറ് ഭാര്യമാരുമുണ്ട്. ഹൃദ്രോഗവും പ്രമേഹവും മറ്റ് അസുഖങ്ങളുമുണ്ട്. തന്നെ സന്തോഷിപ്പിക്കാൻ കഴിയുന്ന വധുവിനെ അന്വേഷിക്കുകയാണ് എന്നാണ് ദെഗിയ പറയുന്നത്.
രോഗിയായ തന്നെ ദെഗിയ നിരന്തരം ഉപദ്രവിക്കുന്നതായും സമ്മതമില്ലാത്ത ശാരീരിക ബന്ധത്തിന് ശ്രമിക്കുന്നതായും കാട്ടി ഗാർഹിക പീഡനത്തിന് പരാതി നൽകിയിരിക്കുകയാണ് അയ്യൂബിന്റെ ആറാം ഭാര്യ. സ്വർണ്ണവും പണവും നൽകാമെന്ന് പറഞ്ഞ് പറ്റിച്ചതായും ഇവർ പരാതിയിൽ പറയുന്നു.
സംഭവം ദേശീയ മാധ്യമങ്ങളിൽ വാർത്തയായതോടെ ട്രോളുകളുമായി മലയാളികളും രംഗത്തിറങ്ങിയിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം കിളിച്ചുണ്ടൻ മാമ്പഴത്തിലെ ശ്രീനിവാസൻ കഥാപാത്രമായ മൊയ്തൂട്ടി ഹാജിയോടാണ് ട്രോളന്മാർ അയ്യൂബിനെ ഉപമിക്കുന്നത്. എന്നാൽ മൊയ്തൂട്ടി ഹാജി യുവാവായിരുന്നെന്നും നാല് വിവാഹം മാത്രമേ കഴിച്ചിരുന്നുള്ളൂവെന്നും ഉള്ള കമന്റുകളും ശ്രദ്ധേയമാകുകയാണ്.
Discussion about this post