മലപ്പുറം: തവനൂരില്‍ മുന്‍ മന്ത്രി കെ ടി ജലീൽ പിന്നിൽ. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നമ്പറമ്പിലാണ് ഇവിടെ മുന്നിട്ടു നിൽക്കുന്നത്. 2000 വോട്ടിനാണ് ഫിറോസ് ലീഡ് ചെയ്യുന്നത്.
മലപ്പുറത്ത് യുഡിഎഫിനാണ് മുൻതൂക്കം. രണ്ടിടങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫിന് ജില്ലയില്‍ ലീഡ് ഉള്ളത്. പെരിന്തല്‍മണ്ണ, വള്ളിക്കുന്ന് എന്നിവിടങ്ങളിലാണ് എൽഡിഎഫ് മുന്നേറ്റം.
സംസ്ഥാനത്ത് ഇടത് മുന്നണി ശക്തമായ മുന്നേറ്റം തുടരുകയാണ്. 91 സീറ്റുകളിലാണ് ഇടത് മുന്നേറ്റം. 46 സീറ്റുകളിൽ യുഡിഎഫും രണ്ടിടത്ത് എൻഡിഎയും മുന്നേറുന്നു.












