കോഴിക്കോട്: എ സി പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടന്നിരുന്ന ദമ്പതികൾ മരിച്ചു. പേരാമ്പ്ര സ്വദേശികളായ കോടേരിച്ചാല്‍ അപ്പക്കല്‍ ജോയി (67) ഭാര്യ ഉഷ (60) എന്നിവരാണ് മരിച്ചത്. ജോയി ബെല്ലാരിയിൽ ബിസിനസുകാരനാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഉറങ്ങി കിടക്കുന്നതിനിടയിലാണ് വിന്‍ഡോ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പരിക്കേറ്റ ഉഷ ഇന്നലെ രാവിലെയും ജോയി ഉച്ചയോടെയും മരിക്കുകയായിരുന്നു.
Discussion about this post