ജമ്മു: ജമ്മു വിമാനത്താവളത്തില്‍ പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ജനത്തിരക്കേറിയ സ്ഥലത്തു നിന്ന് ക്രൂഡ് ബോംബ് കണ്ടെത്തിയെന്ന് ജമ്മു കശ്മീര്‍ പോലീസ് ചീഫ് ദില്‍ബാഗ് സിങ് വെളിപ്പെടുത്തി.
ജമ്മുവിലെ നര്‍വാല്‍ പ്രദേശത്ത് നിന്നും നിഹല്‍ സ്വദേശിയായ നദീം ഉള്‍ ഹഖ് എന്ന 22 കാരനില്‍ നിന്നുമാണ് നാല് കിലോയോളം ഭാരമുള്ള ഐഇഡി കണ്ടെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ അറസ്റ്റിന് വിമാനത്താവള അക്രമണവുമായി ബന്ധമില്ലെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
”ജമ്മു എയര്‍ഫീല്‍ഡില്‍ നടന്ന രണ്ട് സ്‌ഫോടനങ്ങളിലും പേലോഡുള്ള ഡ്രോണുകള്‍ ഉപയോഗിച്ചാണന്ന് കണ്ടെത്തി. മറ്റൊരു ക്രൂഡ് ബോംബ് ജമ്മു പോലീസ് ആണ് കണ്ടെടുത്തത്. ഈ ഐഇഡി(ഇംപ്രൂവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) തിരക്കേറിയ സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്”. അദേഹം വ്യക്തമാക്കി.












