ഇ കൊമേഴ്സ് ഭീമനായ ആമസോണിന്റെ ഓൺലൈൻ സ്റ്റോർ കഴിഞ്ഞ ദിവസം പണിമുടക്കി. കഴിഞ്ഞ ജൂണിന് ശേഷം രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്.
അമേരിക്ക, ഇന്ത്യ, കാനഡ, യു കെ, ഫ്രാൻസ്, സിംഗപോർ തുടങ്ങിയ രാജ്യങ്ങളിലാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ഖേദിക്കുന്നുവെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നതായും കമ്പനി അധികൃതർ അറിയിച്ചു.
ഇന്ത്യൻ സമയം രാത്രി 9.30ഓടെയായിരുന്നു പ്രശ്നം അനുഭവപ്പെട്ടത്. 38,000ത്തിൽ അധികം ഉപഭോക്താക്കൾക്ക് ആമസോൺ ഓൺലൈൻ സ്റ്റോറിലാണ് പ്രശ്നം അനുഭവപ്പെട്ടത്. 500 പേർക്ക് ആമസോൺ വെബ് സേവനങ്ങളും തടസ്സപ്പെട്ടു.
കഴിഞ്ഞ ജൂൺ മാസത്തിൽ അലക്സ, ആമസോൺ പ്രൈം വീഡിയോ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് സമാനമായ രീതിയിൽ തടസ്സം നേരിട്ടിരുന്നു.
Discussion about this post