തിരുവനന്തപുരം: മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമം. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറു ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ പൂർണ്ണമായും തീർന്നതായാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
ഈ മാസം 30-നകം 18 വയസ്സ് കഴിഞ്ഞ എല്ലാവരുടേയും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. എന്നാൽ വാക്സിൻ ക്ഷാമം തുടർന്നാൽ ലക്ഷ്യത്തിന് ഒരു തിരിച്ചടിയാകും.
Discussion about this post