തൊടുപുഴ : കുടുംബ വഴക്കിനെ തുടർന്ന് ഇടുക്കി ആനച്ചാലില്‍ കുട്ടിയെ ബന്ധു തലയ്ക്കടിച്ച് കൊന്നു. സംഘര്‍ഷത്തില്‍ തലയ്ക്കടിയേറ്റ റിയാസ് മന്‍സിലില്‍ അല്‍താഫാണ് (6) മരിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയിൽ കുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശ്ശിക്കും പരുക്കേറ്റിട്ടുണ്ട്.
വീട്ടില്‍ അതിക്രമിച്ചു കയറിയ ബന്ധു ഷാജഹാൻ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. മരിച്ച കുട്ടിയുടെ മാതാവിന്റെ സഹോദരി ഭർത്താവാണ് ഇയാൾ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.
Discussion about this post