കായംകുളം: സര്‍ക്കാര്‍ ഡോക്ടര്‍ എന്ന പേരില്‍ പുരാവസ്തു മ്യൂസിയം നടത്തുന്ന നിധീഷ് ചന്ദ്രന് വ്യാജ ഡോക്ടര്‍ ആണെന്ന് തെളിഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന സ്ഥിരീകരണം വന്നത്. സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളുടെ മുന്നിലും യുവ ഡോക്ടര്‍ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്.
കായംകുളം സ്വദേശി നിജീസ് ചന്ദ്രയാണ് പുരാവസ്തുക്കളുടെ മറവില്‍ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പുകള്‍ നടത്തുന്നത്. നിരവധി പുരാവസ്തുക്കള്‍ ഇയാളുടെ വീട്ടിലുണ്ട്. മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ താന്‍ ഡോക്ടറാണ് എന്ന തെറ്റായ വാര്‍ത്തകള്‍ നല്‍കിയാണ് നാട്ടുകാരെയും മറ്റും പറ്റിക്കുന്നത്. റഷ്യയില്‍ പഠനം പൂര്‍ത്തിയാക്കി എന്നു പറയുമ്പോഴും അംഗീകാരം ഇല്ലാത്ത യൂണിവേഴ്സിറ്റിയാണെന്ന് നിധീഷ് ചന്ദ്ര തന്നെ പറയുന്നു. കേരളത്തില്‍ താന്‍ ഡോക്ടറായ് പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് ഇയാള്‍ പൊലീസിന് നല്കിയ മൊഴി
ഗവണ്മെന്റ് ഡോക്ടര്‍ എന്നാണ് ഇയാളുടെ പ്രൊഫൈലില്‍ ഉള്ളതെങ്കിലും ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഡോക്ടര്‍ അല്ല എന്ന് തെളിഞ്ഞു. 2000 ല്‍ അധികം വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ തന്റെ പക്കലുണ്ട് എന്നാണ് ഇയാളുടെ അവകാശവാദം.
ഇയാളുടെ വീട്ടില്‍ കിടക്കുന്ന പഴയ കാറുകള്‍ക്കു മതിയായ രേഖകളുമില്ല. ഡോക്ടര്‍ ചമഞ്ഞ് ആദ്യ വിവാഹം കഴിച്ച യുവതി ഇയാള്‍ വ്യാജനാണ് തിരിച്ചറിഞ്ഞതോടെ വിവാഹ മോചനം തേടിപ്പോയി. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉണ്ട് എന്ന് ഇയാളുമായ് അടുപ്പമുള്ളവര്‍ തന്നെ പറയുന്നു.
Discussion about this post