Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മുല്ലപ്പെരിയാർ : സ്റ്റാലിന്റെ ഔദ്യോഗിക പേജിനു താഴെ പ്രതിഷേധവും അഭിപ്രായങ്ങളുമായി മലയാളികൾ

by Brave India Desk
Oct 24, 2021, 09:40 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി ഉയർന്നതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിനു താഴെ പ്രതിഷേധവും അഭിപ്രായങ്ങളുമായി മലയാളികൾ. വെള്ളം എടുത്തോളൂ, ജീവൻ എടുക്കരുത്…, സർ പ്ലീസ് സഹായിക്കണം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം,.. #DecommisionMullaperiyarDam, #savemullaperiyar, #SaveKerala..’ തുടങ്ങിയ അഭിപ്രായങ്ങളുമായി നിരവധി പേരാണ് എത്തുന്നത്.

സ്റ്റാലിന് ഏറെ ആരാധകരുള്ള കേരളത്തിൽനിന്നുള്ള ഈ ആവശ്യം സർക്കാർ പരിഗണിക്കണം എന്നാണ് പറയുന്നത്. തമിഴ്നാടിന് വെള്ളം തരാൻ മടിയില്ലെന്നും പക്ഷേ, അപകടം നിറഞ്ഞ ഡാം സുരക്ഷിതമാണെന്ന വാദം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമിക്കുന്നതിനെ ഏതിർക്കരുതെന്നും കമന്റുകളുണ്ട്.

Stories you may like

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

ഇതിനോടകം വലിയ ക്യാംപെയിനാണ് മുല്ലപ്പെരിയാറിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാ സാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതും ചർച്ചയാകുന്നുണ്ട്. 1895ൽ അണക്കെട്ട് നിർമിക്കുമ്പോൾ 50 വർഷത്തെ ആയുസാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. എന്നാൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം ഇപ്പോഴും തുടരുകയാണ്.

ഇപ്പോഴുള്ള അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142ൽ നിന്ന് 152 അടിയാക്കി ഉയർത്തണമെന്നുമാണ് തമിഴ്നാടിന്റെ ആവശ്യം. ജലനിരപ്പ് ഉയർത്താനായി ബേബി ഡാം ബലപ്പെടുത്താൻ തമിഴ്നാട് തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ കേരളം തടസം സൃഷ്ടിക്കുകയാണെന്നാണ് അവരുടെ വാദം. പുതിയ അണക്കെട്ട് വേണമെങ്കിൽ ഇരു സംസ്ഥാനങ്ങളും യോജിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് കോടതി നിർദേശം.

Tags: mullapperiyar damDMK leader M.K Stalin
Share2
Tweet
Send
Share

Latest stories from this section

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies