കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തു നിന്നെത്തിയ രണ്ട് യാത്രക്കാരില്‍നിന്നുമായി 4.24 കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായ മണിവാസന്‍, ബഹറുദ്ദീന്‍ ഹുസൈന്‍ എന്നിവരുടെ പക്കല്‍നിന്നുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം 2.13 കോടി രൂപ വിലവരുന്ന സ്വര്‍ണക്കട്ടികള്‍ പിടികൂടിയത്.
ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. മണിവാസന്‍, ബക്കറുദ്ദീന്‍ ഹുസൈന്‍ എന്നിവര്‍ ധരിച്ചിരുന്ന ജീന്‍സിന്റെയും അടിവസ്ത്രത്തിന്റെയും ഉള്ളില്‍ പ്രത്യേകം അറകളുണ്ടാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.












