പാലക്കാട്: മർദ്ദനം ഭയന്ന് കാട്ടിലൊളിച്ച 11 വയസ്സുകാരനെ കാണാതായി. പാലക്കാട് മേലാർകാടാണ് സംഭവം. തുടർന്ന് എറെ നേരത്തെ തിരച്ചിലിനൊടുവില്‍ കുട്ടിയെ പൊലീസ് കണ്ടെത്തി.
അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകുന്ന ആളാണ് മര്‍ദ്ദിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. കാപ്പുകാട് വനത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അഞ്ച് മണിയോടെയാണ് കുട്ടി കാട്ടില്‍ കയറിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എട്ടു വയസുള്ള സഹോദരിക്കൊപ്പമാണ് കുട്ടി വീടുവിട്ടിറങ്ങിയത്. സഹോദരിയെ നേരത്തെ കണ്ടെത്തിയിരുന്നു.












