തൃശൂർ: ജോലി ചെയ്തതിന് ശമ്പളം ലഭിക്കാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. കര്‍ണാടക സ്വദേശി ആസിഫ് ഖാനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തൃശ്ശൂരിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു ആസിഫ് ഖാൻ.
തൃശ്ശൂർ എംജി റോഡിലായിരുന്നു ജനത്തെ നടുക്കിയ യുവാവിന്റെ ആത്മഹത്യാ ശ്രമം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമം. എന്നാൽ പൊലീസ് ഇടപെട്ട് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
Discussion about this post