തിരുവനന്തപുരം: മുസ്ലിം സംഘടനകളുടെ ഉൾപ്പെടെ പ്രതിഷേധം കണക്കിലെടുത്ത് ആലപ്പുഴ ജില്ലാ കളക്ടർ ശ്രീരാം വെങ്കിട്ടരാമിനെ സ്ഥലം മാറ്റി. സിവിൽ സപ്ലൈസ് വകുപ്പിലേക്കാണ് ശ്രീരാമിനെ സ്ഥലം മാറ്റിയത്. സപ്ലൈകോ ജനറൽ മാനേജറായി കൊച്ചിയിലേക്കാണ് നിയമനം. കഴിഞ്ഞ ബുധനാഴ്ചയാണ് ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റത്.കൃഷ്ണ തേജ ആണ് ആലപ്പുഴയുടെ പുതിയ കളക്ടർ.
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിൻറെ വാഹനാപകട മരണത്തിൽ ശ്രീരാം വെങ്കിട്ടരാമൻ പ്രതിയാണ്. ഇതിൻറെ പേരിലാണ് ശ്രീരാം വെങ്കിട്ടരാമൻറെ നിയമനത്തിനെതിരെ മുസ്ലീം സംഘടനകൾ രംഗത്ത് വന്നത്. സർക്കാർ തീരുമാനം മികച്ചതാണെന്നും ഇത്തരം ക്രമിനലുകളെ സംരക്ഷിക്കാതിരിക്കാൻ തീരുമാനമെടുത്തതിനെ സ്വാഗതം ചെയ്യുന്നു എന്നും സിറാജ് പത്രത്തിൻ്റെ എഡിറ്റർ സെയ്ഫുദ്ദീൻ ഹാജിയുടെ പ്രതികരണം.
Discussion about this post