Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home Entertainment

2018 ലെ പ്രളയം സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; വൻ താരനിര

by Brave India Desk
Dec 4, 2022, 12:51 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

നാല് വർഷം മുമ്പ് കേരളക്കര ആകെ പിടിച്ച് കുലുക്കിയ മഹപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം ‘2018 EVERYONE IS A HERO’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറങ്ങി. ടൊവീനോ തോമസ്, അസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, നരേൻ, അപർണ ബാലമുരളി, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവരെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം നടന്ന വർഷമാണ് സിനിമയുടെ പേരായി അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. ‘2018 EVERYONE IS A HERO’ (എല്ലാവരും ഒരു ഹീറോയാണ്) എന്ന പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്.

2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് ഈ സിനിമയുടെ പശ്ചാത്തലമായി വരുന്നത്. പ്രളയത്തിന്റെ ഇരകളായ മലയാളികളുടെ നടുക്കുന്ന ഓർമ്മകൾ കൂടിയാകും വൈകാരികമായ കഥാപാശ്ചാത്തലത്തിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുക എന്നാണ് അറിയുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Stories you may like

നാല് മണി പൂവുമായി ആസിഫ് അലിയും മംമ്ത മോഹൻദാസും ഒന്നിക്കുന്നു; മഹേഷും മാരുതിയും ചിത്രത്തിലെ ഫീൽ ഗുഡ് ഗാനം പുറത്ത്

തൃപ്പൂണിത്തുറ ശ്രുതി ഓർക്കസ്ട്രയുടെ ഉപഹാരം ടിവി ഗോപാലകൃഷ്ണന്

വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി കെ പത്മകുമാർ എന്നിവർ ചേർന്നാണ് “2018 Every One is A Hero” നിർമ്മിച്ചിരിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തു പങ്കാളിയാകുന്നുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മോഹൻ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം- ചാമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങൾ- സിനറ്റ് സേവ്യർ. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ടൈറ്റിൽ ഡിസൈൻ- ആന്റണി സ്റ്റീഫൻ. ഡിസൈൻസ്- എസ്തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Tags: asif alitovinosub2018 EVERYONE IS A HEROKunchako
Share8TweetSendShare

Discussion about this post


Latest stories from this section

ആ ജീവിതത്തിൽ നിന്ന് എന്നെ മാറ്റിയത് ലതയുടെ സ്നേഹം : രജനികാന്ത്

അച്ഛനും അമ്മയുമാണ് എന്റെ ദൈവം; ദേവൂനേയും അവരെയും തെറി പറഞ്ഞാൽ എത്ര വലിയ ആളാണെങ്കിലും തിരിച്ചു പറയും; നിലപാട് ആവർത്തിച്ച് ഉണ്ണി മുകുന്ദൻ

പുതിയ ലാലേട്ടൻ വരുന്ന നാളെകളിൽ ഈ ചിത്രത്തെ നമുക്ക് വിസ്മൃതിയിലേക്ക് എറിയാം – എലോൺ റിവ്യൂ

ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രം തമിഴിൽ; ലെറ്റ്‌സ് ഗെറ്റ് മാരീഡിന്റെ പൂജാ ചിത്രങ്ങൾ വൈറൽ

Next Post

വിശ്വഹിന്ദു പരിഷദ് മുൻ ദേശീയ ഉപാദ്ധ്യക്ഷൻ കെ.വി മദനൻ അന്തരിച്ചു

Latest News

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

പോക്സോ കേസിൽ 18 വർഷം തടവ്; ശിക്ഷാവിധി കേട്ട പ്രതി മലപ്പുറം സ്വദേശി അബ്ദുൾ ജബ്ബാർ കോടതിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies