കൊച്ചി : തനിക്ക് പെൺകുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു. മൂത്ത മകൾ ദീപ്ത കീർത്തിക്കൊപ്പം കുഞ്ഞിനെ കൈയ്യിലെടുത്ത് നിൽക്കുന്ന ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അമൃത ഹോസ്പിറ്റലിലെ ഡോക്ടർ രാധാമണിയ്ക്ക് പോസ്റ്റിൽ നന്ദി പറയുന്നുണ്ട്.
2006 ലാണ് ഗിന്നസ് പക്രു വിവാഹിതരായത്. ഗായത്രി മോഹനാണ് ഭാര്യ. മൂത്ത മകൾ ദീപ്ത കീർത്തിയുടെ വിശേഷങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഒരാഴ്ച മുമ്പായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹവാർഷികം.
Discussion about this post