മലപ്പുറം: മലപ്പുറത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ട്രെയിനിന്റെ ചില്ലിന് വിള്ളൽ. മലപ്പുറം തിരുനാവായ സ്റ്റേഷന് സമീപത്ത് വച്ചാണ് കല്ലേറുണ്ടായത്. വൈകീട്ട് 5.15 ഓടെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയെന്ന് തിരൂർ പോലീസ് വ്യക്തമാക്കി.
നേരത്തെ വന്ദേഭാരത് എക്സ്പ്രസിന് മലപ്പുറത്ത് സ്റ്റേഷൻ അനുവദിക്കാത്തതിനാൽ പ്രതിഷേധം ഉയർന്നിരുന്നു.അതേസമയം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വി കെ ശ്രീകണ്ഠന് എം പി യുടെ പോസ്റ്റര്‍ പതിച്ച കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Discussion about this post