Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക് അറസ്റ്റും ഒന്നല്ല, ഇവ തമ്മിലുള്ള വ്യത്യാസമെന്താണ്, ഹൃദയാഘാത സമയത്ത് എന്താണ് സംഭവിക്കുന്നത്?

by Brave India Desk
May 18, 2023, 05:15 pm IST
in Health
Share on FacebookTweetWhatsAppTelegram

പലപ്പോഴും ഹാര്‍ട്ട് അറ്റാക്ക്, കാര്‍ഡിയാക് അറസ്റ്റ് എന്നീ വാക്കുകള്‍ ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ തീര്‍ത്തും രണ്ട് അവസ്ഥകളാണ്. രക്തത്തിന്റെ ഒഴുക്കിലുള്ള കുറവാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതത്തിന് കാരണമാകുന്നത്. എന്നാല്‍ വൈദ്യുതപരമായ തകരാറുകള്‍ കൊണ്ട് ഹൃദയം മിടിക്കുന്നത് നിലയ്ക്കുന്നതിനെയാണ് കാര്‍ഡിയാക് അറസ്റ്റ് എന്ന വിളിക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികം മരണങ്ങള്‍ക്ക് കാരണമാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നമാണെങ്കിലും ഹൃദയാഘാതം സംബന്ധിച്ച് വേണ്ടത്ര അവബോധം നമ്മുടെ സമൂഹത്തിനില്ല.

യഥാര്‍ത്ഥത്തില്‍ ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത്, നമുക്ക് പരിശോധിക്കാം.

Stories you may like

No Content Available

ഹൃദയപേശിയായ മയോകാര്‍ഡിയത്തിന്റെ ഭാഗങ്ങളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറയുമ്പോഴാണ് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ (എംഐ) അഥവാ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. രക്തത്തിന്റെ അളവ് കുറയുമ്പോള്‍ ഹൃദയത്തിലെ പേശീ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും മരണമുണ്ടാകുകയും ചെയ്യാം. ഏറെനേരം രക്തത്തിന്റെ ഒഴുക്കില്‍ കുറവ് വരുകയാണെങ്കില്‍ ഹൃദയപേശിക്ക് അതുകൊണ്ടുള്ള പ്രത്യാഘാതങ്ങളും ഗുരുതരമാകും. ഹൃദയ പേശിയിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലെ ബ്ലോക്കുകള്‍ മൂലമാണ് കൂടുതലായും ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുന്നത്. ഈ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ബ്ലോക്ക് ഉണ്ടാകുന്ന രോഗം കൊറോണറി ആര്‍ട്ടറി ഡിസീസ് (സിഎഡി) എന്നാണ് അറിയപ്പെടുന്നത്.

ഹൃദയാഘാതമുണ്ടാകുമ്പോള്‍ എന്ത് സംഭവിക്കുന്നു?

മിനിട്ടുകളോ ചിലപ്പോള്‍ മണിക്കൂറുകളോ നീണ്ടുനില്‍ക്കുന്ന, അടിയന്തര വൈദ്യസഹായം ആവശ്യം വരുന്ന അവസ്ഥയാണ് ഹാര്‍ട്ട് അറ്റാക്ക്. മറ്റ് രോഗങ്ങളില്‍ നിന്നും വ്യത്യസ്തമായി അവിചാരിതമായി, വളരെ പെട്ടെന്നുണ്ടാകുന്ന രോഗമായാണ് ഹാര്‍ട്ട് അറ്റാക്കിനെ നമ്മള്‍ കരുതിയിരിക്കുന്നത്. പക്ഷേ ഹാര്‍ട്ട് അറ്റാക്ക് വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിലപ്പോള്‍ ദശാബ്ദങ്ങള്‍ മുമ്പ് ഒരു വ്യക്തിയുടെ ശരീരത്തില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാഹചര്യം ഒരുങ്ങുന്നുണ്ട്.

പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ഹൃദയം ദിവസവും ശരാശരി 100,000 തവണ മിടിക്കുന്നുണ്ട്. ഓരോ മിനിട്ടിലും ഹൃദയത്തില്‍ നിന്നും അഞ്ച് ലിറ്ററിലധികം ഓക്‌സിജനും മറ്റ് പോഷകങ്ങളും അടങ്ങിയ രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുന്നുണ്ട്. ഹൃദയത്തില്‍ നിന്നും ആദ്യം രക്തമെത്തുന്നത് ശ്വാസകോശത്തിലേക്കാണ്. അവിടെ വെച്ചാണ് ഓക്‌സിജന്‍ രക്തത്തിലെത്തുന്നത്. അതിന് ശേഷം വീണ്ടും രക്തം ഹൃദയത്തിലേക്ക് എത്തുന്നു. പിന്നീട് ഹൃദയത്തില്‍ നിന്നും ഓക്‌സിജനും മറ്റ് പോഷകങ്ങളും അടങ്ങിയ രക്തം ധമനികളിലേക്ക് പമ്പ് ചെയ്യുന്നു. ആ രക്തം തലച്ചോറിലേക്കും ദഹന വ്യവസ്ഥയിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമെല്ലാം എത്തുന്നു.

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കെന്ന പോലെ ഹൃദയപേശിക്ക് ശുദ്ധരക്തമെത്തിക്കുന്ന രണ്ട് പ്രധാന ധമനികളാണ് കൊറോണറി ആര്‍ട്ടറികള്‍. ചിലയാളുകളില്‍ ഈ ധമനികളുടെ ഭിത്തികളില്‍ വര്‍ഷങ്ങള്‍ കൊണ്ടോ ദശാബ്ദങ്ങള്‍ കൊണ്ടോ കൊഴുപ്പ് അടിഞ്ഞുകൂടാറുണ്ട്. അതിരോസ്‌ക്‌ളീറോസിസ് കൊണ്ടാണ് പ്രധാനമായും ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ഈ കൊഴുപ്പ് പുറമേ വളരെ കഠിനും അകത്ത് മാര്‍ദ്ദവമുള്ളതുമായിരിക്കും. ഇവ കാരണം ധമനികള്‍ കട്ടിയുള്ളതായി മാറുന്നു. ചില സാഹചര്യങ്ങളില്‍, അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ കാഠിന്യമുള്ള ഉപരിഭാഗം വിണ്ടുകീറുകയും പ്ലേറ്റ്‌ലെറ്റുകള്‍ അതില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ സംഭവിക്കുമ്പോള്‍ അവിടെ രക്തക്കട്ടകള്‍ ഉണ്ടാകുകയും രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യുന്നു.

അതിരോസ്‌ക്ലീറോസിസ് മൂലം കാലങ്ങള്‍ കൊണ്ട് ധമനികള്‍ ചുരുങ്ങിയ സാഹചര്യം കൂടിയുണ്ടെങ്കില്‍ രക്തക്കട്ടകള്‍ അവസ്ഥ കൂടുതല്‍ വഷളാക്കുകയും ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് പൂര്‍ണ്ണമായി തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളില്‍ ധമനികളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ ഒരു ഭാഗം അടര്‍ന്ന്‌നീങ്ങി അത് ധമനിയില്‍ കുടുങ്ങി രക്തത്തിന്റെ ഒഴുക്ക് കുറയുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇവ ബ്ലോക്ക് കൂടുതല്‍ വഷളാകുകയും ഹാര്‍ട്ട് അറ്റാക്കിന് വഴിവെക്കുകയും ചെയ്യുന്നു. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ പേശീ കോശങ്ങള്‍ നശിക്കാന്‍ ആരംഭിക്കുന്നു.

ചുരുക്കം ചില സാഹചര്യങ്ങളില്‍, കൊറോണറി ആര്‍ട്ടറികളുടെ ഭിത്തികളിലുണ്ടാകുന്ന പെട്ടെന്നുള്ള സങ്കോചം മൂലവും മയോകാര്‍ഡിയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും അങ്ങനെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുകയും ചെയ്യാം. പുകവലിക്കുന്നവര്‍, ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ എന്നിവരിലാണ് ഇത്തരത്തില്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാന്‍ കൂടുതല്‍ സാധ്യത.

Tags: Heart attack and cardiac arrest differenceWhat happens while heart attackheart attack reasons
ShareTweetSendShare

Discussion about this post

Latest stories from this section

കാൻസർ രോഗനിർണ്ണയത്തിൽ നിർണ്ണായക മുന്നേറ്റം, വർഷങ്ങൾക്ക് മുൻപേ ഇനി അർബുദം കണ്ടെത്താനാകും, ; ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ

മോരോ ലസ്സിയോ ,ആരോഗ്യത്തിന് കൂടുതല്‍ നല്ലത് ഏതാണ്?

ഏഴ് ദിവസം കൊണ്ട് ഏഴ് കിലോ കുറക്കാൻ ഒരു മാജിക്ക് ഡയറ്റ്

മൂലക്കുരുവിനും ശോധനയ്ക്കും അത്യുത്തമം; മുള്ളുമുരിക്കിൻ്റെ ഗുണഗണങ്ങൾ അറിയാം

Next Post

എസ്എഫ്‌ഐ ആൾമാറാട്ടം; കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ഉപരോധിച്ച് എബിവിപി

Latest News

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies