തിരുവനന്തപുരം: മീഡിയ സിറ്റിയുടെ പത്താമത് ആൽബം, ഷോർട്ട് ഫിലിം മത്സരത്തിൽ ഈ വർഷത്തെ മികച്ച ഫീമെയിൽ ഡയറക്ടർ പുരസ്കാരത്തിന് അർഹയായി അഭിനേത്രി ബിനി പ്രേംരാജ്. ‘എന്റെ കരിക്കകത്തമ്മ’ എന്ന ആൽബത്തിന്റെ സംവിധാന മികവാണ് ബിനിയെ പുരസ്കാരത്തിന് അർഹയാക്കിയത്. കഴിഞ്ഞ ദിവസം ആറ്റുകാൽ അംബാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബിനി പുരസ്കാരം ഏറ്റുവാങ്ങി.
മുൻ മന്ത്രി സുരേന്ദ്രനും ഡയറക്ടർ തുളസിദാസും ചേർന്നാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. സംവിധാനത്തിന് പുറമേ ഗാനരചന, തിരക്കഥാ രചന എന്നീ രംഗങ്ങളിലും ബിനി കഴിവ് തെളിയിച്ചിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തക കൂടിയാണ് ബിനി.
Discussion about this post