ലണ്ടൻ: യുകെയിൽ ഇസ്ലാമിസ്റ്റുകളുടെ വിളയാട്ടം. ബിർമിംഗ്ഹാമിൽ ഒരു കൂട്ടം മുസ്ലീം യുവാക്കളെത്തി തിയേറ്ററിൽ ആക്രമണം നടത്തി. ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറി പ്രദർശനം നടത്തിയതാണ് പ്രകോപനത്തിന് കാരണം. സിനിമാപ്രദർശനം നിർത്താൻ ആക്രോശിച്ച് തിയേറ്ററിലേക്ക് ഇരച്ചെത്തിയ ഇസ്ലാമിസ്റ്റുകൾ, അവിടം സംഘർഷഭരിതമാക്കി.
കഴിഞ്ഞ ദിവസം യുകെയിൽ ദ കേരള സ്റ്റോറിയുടെ പ്രദർശനം തടയാനെത്തിയ മതമൗലികവാദികളെ ഇന്ത്യക്കാർ ചേർന്ന് വിരട്ടി ഓടിച്ചിരുന്നു. തിയേറ്ററിലേക്ക് അതിക്രമിച്ച് കയറിയ സംഘത്തലവൻ സിനിമാ പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ടു. സിനിമ കാണാനെത്തിയവർ ആർഎസ്എസ്, ബിജെപി, ഹിന്ദുത്വവാദികളാണെന്നും അഫ്സർ ആരോപിച്ചു.ഇതോടെ കാണികൾ സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് മതമൗലികവാദികളെ നേരിടുകയായിരുന്നു. അക്രമികൾക്ക് നേരെ ശബ്ദം കടുപ്പിച്ച് സംസാരിച്ച കാണികൾ, അവരെ ഉടൻ പുറത്താക്കണമെന്ന് പറഞ്ഞു.
മെയ് 5ന് റിലീസ് ചെയ്ത ചിത്രം 200 കോടി രൂപ കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. വിജയാഘോഷത്തിന്റെ ഭാഗമായി സിനിമയുടെ അണിയറ പ്രവർത്തകർ ആർഷ വിദ്യാ സമാജത്തിന് 51 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. നടി അദ ശർമയാണ് ഈ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം
Discussion about this post