കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശം. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ എത്താനാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് വർഷത്തെ ബാങ്ക് ഇടപാട് വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാനാണ് നിർദ്ദേശം. വ്യാജപുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരനെ കഴിഞ്ഞ മാസം ഇഡി ചോദ്യം ചെയ്തിരുന്നു.
മോൻസൻ മാവുങ്കലുമായി സുധാകരനുള്ള സാമ്പത്തിക ഇടപാടുകൾ, മോൻസന്റെ ബിസിനസ് ഇടപാടുകളെ കുറിച്ച് സുധാകരന് എന്തൊക്കെ കാര്യങ്ങൾ അറിയാം തുടങ്ങിയ കാര്യങ്ങളാണ് ഇഡി പ്രധാനമായും ചോദിച്ചത്. സുധാകരന് പുറമെ ഐജി ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ തുടങ്ങിയവരും കേസിലെ പ്രതികളാണ്.











