Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ഉറക്കവും രക്തസമ്മർദ്ദവും തമ്മിൽ എന്താണ് ബന്ധം? രാത്രിയിൽ ശരിയായി ഉറങ്ങിയില്ലെങ്കിൽ കിട്ടാൻ പോകുന്നത് മുട്ടൻ പണി

by Brave India Desk
Oct 20, 2023, 04:57 pm IST
in Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

നമ്മൾ ധാരാളം കേട്ടിട്ടുള്ള ഒരു കാര്യമാണ് ഒരു മനുഷ്യൻ ഏഴു മണിക്കൂർ എങ്കിലും രാത്രിയിൽ ഉറങ്ങിയിരിക്കണം എന്നുള്ളത്. എന്നാൽ ആധുനികകാലത്തെ ജീവിതശൈലിയിൽ ഈ ഉപദേശം പാടെ മറക്കുന്നവരാണ് നമ്മളിൽ പലരും. ഇന്ന് ഭൂരിഭാഗം പേർക്കും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ല എന്നാണ് പല പഠനഫലങ്ങളും ചൂണ്ടിക്കാണിക്കുന്നത്. രാത്രിയിൽ ലഭിക്കുന്ന ശരിയായ ഉറക്കമാണ് ശരീരത്തെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സഹായിക്കുന്നത്. ആവശ്യത്തിന് നല്ല ഉറക്കം ലഭിക്കുന്നത് പകൽ സമയത്ത് സാധാരണ രീതിയിൽ പ്രവർത്തിക്കാൻ ശരീരത്തിനെ സഹായിക്കുന്നു.

മുതിർന്നവർ ഓരോ രാത്രിയും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് കണക്ക്. ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹാനികരമാണെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ശരിയായ ഉറക്കം ലഭിക്കാത്തവർക്ക് ഹൃദ്രോഗവും അമിതവണ്ണവും പ്രമേഹവും ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരിക. ഉറക്കക്കുറവ് കുട്ടികളിലും മുതിർന്നവരിലും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നതാണ്. ആറ് മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്നവരിൽ രക്തസമ്മർദ്ദം കുത്തനെ വർദ്ധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രക്തസമ്മർദ്ദം കൂടുതലുള്ളവരാണ് നിങ്ങളെങ്കിൽ നന്നായി ഉറങ്ങാത്തത് നിങ്ങളുടെ രക്തസമ്മർദ്ദം കൂടുതൽ വഷളാക്കും.

Stories you may like

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

വേണ്ടത്ര ഉറക്കം ലഭിക്കുമ്പോൾ മാത്രമേ സമ്മർദ്ദവും മെറ്റബോളിസവും നിയന്ത്രിക്കുന്നതിന് ആവശ്യമായ ഹോർമോണുകളെ ശരീരത്തിന് നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. ഉറക്കക്കുറവ് ഹോർമോണുകളുടെ മാറ്റത്തിന് കാരണമാകും. ഹോർമോൺ മാറ്റങ്ങൾ ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും ഹൃദ്രോഗത്തിനുള്ള മറ്റ് അപകട ഘടകങ്ങളിലേക്കും വഴിതെളിക്കുന്നതാണ്. അതിനാൽ തന്നെ രാത്രിയിൽ ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് വഴി ഹൃദയാഘാതവും പക്ഷാഘാതവും പോലും വരാതെ സൂക്ഷിക്കാൻ കഴിയുന്നതാണ്.

ഇനി രാത്രിയിൽ ഉറക്കം ആവശ്യത്തിന് ലഭിച്ചില്ലെങ്കിൽ പകൽ ഉറങ്ങി ആ പ്രശ്നം പരിഹരിക്കാം എന്ന് കരുതരുത്. അത്തരത്തിൽ ചെയ്യുന്നത് കൊണ്ട് ശരീരത്തിൽ മറ്റു ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.
അമിതമായ ഉറക്കവും ആരോഗ്യത്തിന് ഹാനികരമാണ്. പകൽ ഉറങ്ങുന്നതും അമിതമായി ഉറങ്ങുന്നതും രക്തത്തിലെ പഞ്ചസാരയും ശരീരഭാരവും വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്. അതിനാൽ തന്നെ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനായി ശരിയായ സമയത്ത് വേണ്ടത്ര സമയം ഉറങ്ങാൻ ശ്രദ്ധിക്കേണ്ടതാണ്.

Tags: Blood Pressurelack of sleephealth problems
Share21
Tweet
Send
Share

Latest stories from this section

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies