കണ്ണൂർ: ഗാനമേളയ്ക്കിടെ വേദിയിൽ അതിക്രമിച്ച് കയറിയ യുവാവ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പോലീസിനെതിരെ കണ്ണൂർ മേയർ. വ്യക്തമായ പരിശോധന നടത്താതെയാണ് പ്രതി ജബ്ബാറിനെ വിട്ടയച്ചതെന്ന് മേയർ ടി.ഒ മോഹനൻ പറഞ്ഞു. ഇന്നലെ വൈകീട്ടോടെയായിരുന്നു മോഹനന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്.
സംഭവ സമയം ജബ്ബാർ മദ്യപിച്ചിരുന്നു. എന്നാൽ കസ്റ്റഡിയിൽ എടുത്ത പോലീസ് ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയില്ല. അറസ്റ്റ് രേഖപ്പെടുത്തി 20 മിനിറ്റിനുള്ളിൽ ഇയാളെ വിട്ടയക്കുകയും ചെയ്തു. കൗൺസിലർമാരെ ഉൾപ്പെടെ ഇയാൾ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും മേയർ വ്യക്തമാക്കി.
ദസറ ആഘോഷത്തിന്റെ ഭാഗമായി കോർപ്പറേഷൻ സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ ആയിരുന്നു സംഭവം. കണ്ണൂർ ഷെരീഫിൻറെയും സംഘത്തിൻറെയും ഗാനമേള നടക്കുന്നതിനിടെ ജബ്ബാർ വേദിയിൽ കയറി നൃത്തം ചെയ്യുകയായിരുന്നു. ഇത് മേയർ തടഞ്ഞു. ഇതിനിടെയായിരുന്നു കയ്യേറ്റം ശ്രമം ഉണ്ടായത്.
Discussion about this post