കാസർകോട് : മൊഗ്രാൽപുത്തൂരിൽ എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. എരിയാൽ പഞ്ചത്തുകുന്നിൽ വാടകവീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. സംഭവത്തിൽ വീട്ടമ്മയായ എസ്.റംസൂണയെ(35) എക്സൈസ് അറസ്റ്റ് ചെയ്തു.
വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 9.021 ഗ്രാം എംഡിഎംഎ എക്സൈസ് അധികൃതർ കണ്ടെടുത്തു. പ്രതിയെ ഈ മാസം 23-വരെ കോടതി റിമാൻഡ് ചെയ്തു.
കാസർകോട് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ കെ.വി.മുരളി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സതീശൻ, വി.വി.ഷിജിത്ത്, എം.വി. കൃഷ്ണപ്രിയ, പി.എ.ക്രിസ്റ്റിൻ, സൈബർസെല്ലിലെ പി.എസ്.പ്രിഷി എന്നിവരും പരിശോധനയിൽ പങ്കെടുത്തിരുന്നു.
Discussion about this post