തിരുവനന്തപുരം: സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ ഗവേർണിംഗ് ബോർഡ് മെമ്പറായി പ്രശസ്ത സോപാന സംഗീത കലാകാരി ആശ സുരേഷ്. വ്യാഴാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവന്നത്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴിലാണ് സൗത്ത് സോൺ സെന്റർ ഗവേർണിംഗ് ബോർഡ് പ്രവർത്തിക്കുന്നത്.
തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിനിയാണ് ആശാ സുരേഷ്. സോപാന സംഗീതത്തിലെ ആശയുടെ പ്രാവീണ്യമാണ് ബോർഡിൽ അംഗത്വം ലഭിക്കാൻ കാരണം ആയത്. ഒൻപതാം വയസ്സു മുതലാണ് ആശ ഇടയ്ക്ക പരിശീലനം ആരംഭിച്ചത്.
മുകുന്ദപുരത്തെ വെങ്ങാട്ടുംപിള്ളി ശിവക്ഷേത്രത്തിലാണ് ആദ്യമായി ആശ ഇടയ്ക്ക് കൊട്ടിപാടിയത്. പിന്നീട് ഗുരുവായൂർ, മുള്ളിയൂർ തുടങ്ങി അനേകം ഇടങ്ങളിൽ ആശ സോപാന സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ആശയ്ക്കുള്ളത്.












