തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ സുരാജ് വെഞ്ഞാറമ്മൂട്. രാവിലെയായിരുന്നു നടന്റെ ക്ഷേത്ര ദർശനം. ഇതിന്റെ ചിത്രം നടൻ തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.
ഭാര്യ സുപ്രിയയുമൊത്തായിരുന്നു ക്ഷേത്ര ദർശനം. കറുപ്പും വെളുപ്പും വസ്ത്രം ധരിച്ചായിരുന്നു ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. നേരത്തെ താരം ശബരിമലയിൽ എത്തിയിരുന്നു.
ശബരിമലയിൽ ദർശനം നടത്തി തന്ത്രിയിൽ നിന്നും ചരട് പൂജിച്ച് കെട്ടിയായിരുന്നു സുരാജ് വെഞ്ഞാറമ്മൂടിന്റെ മടക്കം. നേരത്തെ സ്വകാര്യ ചാനലിന്റെ പരിപാടിയ്ക്കിടെ ചടര് കെട്ടിയ അവതാരികയെ സുരാജ് വെഞ്ഞാറമ്മൂട് അപമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിൽ നടനെ പരിഹസിച്ച് നിരവധി പേരായിരുന്നു രംഗത്ത് വന്നത്. താരം ഇന്ന് പങ്കുവച്ച ചിത്രത്തിന് താഴെയും പരിഹാസവും വിമർശനവും ഉയരുന്നുണ്ട്. നേരത്തെ നല്ലൊരു നടൻ ആയിരുന്നു, എന്നാൽ ഇപ്പോൾ നല്ല ഒരു കമ്മി അടിമയാണ് സുരാജ് എന്നാണ് കമന്റുകൾ.
Discussion about this post