Friday, January 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

ഇന്ന് ലോക കാന്‍സര്‍ ദിനം; ശരീരത്തെ കാര്‍ന്നു തിന്നുന്നതില്‍ അധികവും ശ്വാസകോശ അര്‍ബുദവും സ്താനാര്‍ബുദവും; നിസാരമാക്കരുത് ഈ ലക്ഷണങ്ങളെ

by Brave India Desk
Feb 4, 2024, 01:10 pm IST
in Health
Share on FacebookTweetWhatsAppTelegram

കാന്‍സറിനെ ഭയക്കണ്ട ധൈര്യമായി നേരിടാം. ഇന്ന് ഫെബ്രുവരി 4 . ലോക കാന്‍സര്‍ ദിനം . ക്യാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.നമ്മുടെ ശരീരത്തിലുള്ള അവയവങ്ങള്‍ കോശങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഈ കോശങ്ങള്‍ സാധാരണയായി വളരുകയും, വിഭജിക്കപ്പെട്ടു കൂടുതല്‍ കോശങ്ങളായി രൂപപ്പെടുകയും, പ്രായം കൂടുമ്പോള്‍ നശിക്കുകയും ചെയ്യും. ഇത് ശരീരത്തില്‍ സാധാരണയായി നടക്കുന്ന ഒരു പ്രക്രിയയാണ്. ചിലപ്പോള്‍ കോശങ്ങള്‍ അനിയന്ത്രിതമായി വളരും. ഇതാണ് കാന്‍സര്‍ അഥവാ അര്‍ബുദമായി മാറുന്നത്. അനിയന്ത്രിതമായി വിഭജിക്കുന്ന കോശങ്ങളുടെ അസാധാരണ വളര്‍ച്ചയെ ഇത് സൂചിപ്പിക്കുന്നു. ഒരു ശരീരഭാഗം / അവയവം / ടിഷ്യു എന്നിവയില്‍ നിന്ന് മറ്റൊന്നിലേക്ക് പടരാനുള്ള കഴിവും കാന്‍സറിനുണ്ട്.

2000 ഫെബ്രുവരി 4 ന് പാരീസില്‍ നടന്ന ന്യൂ മില്ലേനിയത്തിനായുള്ള കാന്‍സറിനെതിരായ ലോക ഉച്ചകോടിയിലാണ് ആദ്യമായി ലോക കാന്‍സര്‍ ദിനം ആചരിച്ചത്. പാരീസ് ചാര്‍ട്ടറിന്റെ ദൗത്യം ഗവേഷണം പ്രോത്സാഹിപ്പിക്കുക, കാന്‍സര്‍ തടയുക, രോഗികളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുക, അവബോധം വളര്‍ത്തുക, കാന്‍സറിനെതിരെ പുരോഗതി കൈവരിക്കുന്നതിന് ആഗോള സമൂഹത്തെ അണിനിരത്തുക, എന്നിവ ഉള്‍പ്പെടുന്നു.

Stories you may like

“ബ്രോ… വേണ്ടായിരുന്നു! ഹാർലി ഡേവിഡ്‌സൺ ചെയ്ത ആന മണ്ടത്തരം…

ഹിമാലയൻ രുചിക്കൂട്ടുകളുമായി രാഷ്ട്രപതി ഭവൻ; യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ വിരുന്നിൽ തിളങ്ങി ഭാരതീയ പൈതൃകം

തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും, മദ്യപാനം, പുകവലി എന്നിവ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളില്‍ ചിലത് മാത്രമാണ്. വ്യായാമരഹിതമായ ജീവിതം, അന്തരീക്ഷ മലനീകരണം,ജനിതകം എന്നിവയും ചില സന്ദര്‍ഭങ്ങളില്‍ രോഗകാരിയാകുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ശ്വാസകോശ കാന്‍സറാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചത്. 12.4 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 18.7 ശതമാനം മരണനിരക്കും റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്.പ്രധാനമായും രണ്ട് തരം ശ്വാസകോശ അര്‍ബുദങ്ങളാണുള്ളത്. നോണ്‍-സ്‌മോള്‍ സെല്‍ ലംഗ് കാന്‍സര്‍, സ്‌മോള്‍ സെല്‍ ലംഗ് കാന്‍സര്‍ . ലംഗ് കാന്‍സറില്‍ ഏതാണ്ട് 85 ശതമാനവും നോണ്‍-സ്‌മോള്‍ സെല്‍ ലംഗ് കാന്‍സറാണ്. നാലാം ഘട്ട ശ്വാസകോശ അര്‍ബുദമുള്ള രോഗികളില്‍ ടാര്‍ഗെറ്റഡ് തെറാപ്പിയോ ഇമ്മ്യൂണോതെറാപ്പിയോ ചെയ്തവര്‍ കൂടുതല്‍ കാലം അതിജീവിക്കുന്നതായാണ് കണ്ടുവരുന്നത്.ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ : വിട്ടുമാറാത്ത ചുമ, നെഞ്ച് വേദന, കാരണമില്ലാതെ ശരീരഭാരം കുറയുക, ശ്വാസം മുട്ടല്‍.

രണ്ടാമത് 11.6 ശതമാനം പേര്‍ക്ക് ബാധിച്ചതും ഏഴ് ശതമാന പേരുടെ മരണത്തിന് കാരണമായതുമായ സ്ത്രീകളിലെ സ്തനാര്‍ബുദമാണ്. എന്നാല്‍ പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ട്. പ്രായമായ സ്ത്രീകളില്‍ സ്തനാര്‍ബുദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്തനാര്‍ബുദം ജനിതകപരമായും ഉണ്ടാകാം. സ്തനാര്‍ബുദമുള്ള കുടുംബ ചരിത്രം, ബിആര്‍സിഎ1, ബിആര്‍സിഎ2ജീന്‍ വേരിയന്റുകളുടെ കുടുംബ ചരിത്രം, വൈകിയുള്ള ഗര്‍ഭധാരണം, വൈകിയുള്ള ആര്‍ത്തവവിരാമം, ഹോര്‍മോണ്‍ ചേഞ്ച് തെറാപ്പി എന്നിവ സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്ന ചില ഘടകങ്ങളാണ്.

സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍

1) മുലഞെട്ടിന്റെ രൂപത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍

2) നിങ്ങളുടെ അടുത്ത ആര്‍ത്തവത്തിന് ശേഷം മാറാത്ത സ്തനങ്ങളില്‍ ഉണ്ടാകുന്ന വേദന.

3) നിങ്ങളുടെ അടുത്ത ആര്‍ത്തവത്തിന് ശേഷം മാറാത്ത സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴ

4) ചുവപ്പോ തവിട്ടോ മഞ്ഞയോ നിറത്തില്‍ ഒരു സ്തനത്തില്‍ നിന്ന് വരുന്ന ദ്രാവകം അല്ലെങ്കില്‍ നിപ്പിള്‍ ഡിസ്ചാര്‍ജ്

കാന്‍സര്‍ വന്നാല്‍ മരണം ഉറപ്പാണ് , ചികത്സിച്ചു മാറ്റാനാവില്ല, പകരുന്ന രോഗമാണ് എന്നിങ്ങനെയുള്ള തെറ്റിദ്ധാരണങ്ങള്‍ പലര്‍ക്കുമുണ്ട്. ഇത്തരം തെറ്റിദ്ധാരണകള്‍ മാറ്റിവച്ചുകൊണ്ട് കാന്‍സറിനെപ്പറ്റി വ്യക്തവും കൃത്യവുമായ അറിവുണ്ടാവുക എന്നത് ദേശീയ കാന്‍സര്‍ അവബോധ ദിനത്തിന്റെ അനിവാര്യതയാണ് .

Tags: cancer day
Share2TweetSendShare

Latest stories from this section

‘സ്കിൻകെയറിന്’ കസ്തൂരിമാൻ തന്നെ വേണോ? അറിയേണ്ട കാര്യങ്ങൾ

‘സ്കിൻകെയറിന്’ കസ്തൂരിമാൻ തന്നെ വേണോ? അറിയേണ്ട കാര്യങ്ങൾ

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

Discussion about this post

Latest News

സഞ്ജു സാംസണിനെ മാറ്റേണ്ട സമയമായോ? അശ്വിന്റെ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ ചർച്ചയാകുന്നു

സഞ്ജു സാംസണിനെ മാറ്റേണ്ട സമയമായോ? അശ്വിന്റെ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ ചർച്ചയാകുന്നു

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

അസംബന്ധം…അരുണാചൽ ഇന്ത്യയുടേത്: യുവതിയെ വിമാനത്താവളത്തിൽ തടഞ്ഞ സംഭവം; ചൈനയോട് പ്രതിഷേധമറിയിച്ച് ഇന്ത്യ

ഏഷ്യയിൽ ചൈനയെ വെല്ലുവിളിക്കാൻ ശേഷിയുള്ള ഏക രാജ്യം ഭാരതം; ഒപ്പം നിർത്താൻ നിർണായക നീക്കവുമായി യുഎസ്

കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാമിന് എന്ത് പറ്റി? ‘യൂസർ നോട്ട് ഫൗണ്ട്’ കണ്ട് ഞെട്ടി ആരാധകർ; അക്കൗണ്ട് വീണ്ടും സജീവം

കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാമിന് എന്ത് പറ്റി? ‘യൂസർ നോട്ട് ഫൗണ്ട്’ കണ്ട് ഞെട്ടി ആരാധകർ; അക്കൗണ്ട് വീണ്ടും സജീവം

വിംഗോ ആപ്പ് വഴിയുള്ള വൻ സൈബർ തട്ടിപ്പ്: ഡിജിറ്റൽ ശൃംഖലകൾ പൂട്ടി കേന്ദ്ര സർക്കാർ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം

വിംഗോ ആപ്പ് വഴിയുള്ള വൻ സൈബർ തട്ടിപ്പ്: ഡിജിറ്റൽ ശൃംഖലകൾ പൂട്ടി കേന്ദ്ര സർക്കാർ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം

സഞ്ജുവിനെ മാറ്റി ആ താരത്തെ കൊണ്ടുവരൂ! ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗിൽ വലിയ മാറ്റം നിർദ്ദേശിച്ച് പാർത്ഥിവ് പട്ടേൽ

സഞ്ജുവിനെ മാറ്റി ആ താരത്തെ കൊണ്ടുവരൂ! ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗിൽ വലിയ മാറ്റം നിർദ്ദേശിച്ച് പാർത്ഥിവ് പട്ടേൽ

ടോപ്പ് ഓർഡറിൽ തീപ്പൊരി, ലക്ഷ്യം 300! ലോകകപ്പിൽ ചരിത്രം കുറിക്കാൻ സാധ്യതയുള്ള ടീമുകളെക്കുറിച്ച് രവി ശാസ്ത്രി

ടോപ്പ് ഓർഡറിൽ തീപ്പൊരി, ലക്ഷ്യം 300! ലോകകപ്പിൽ ചരിത്രം കുറിക്കാൻ സാധ്യതയുള്ള ടീമുകളെക്കുറിച്ച് രവി ശാസ്ത്രി

ചേട്ടനെ’ ശല്യം ചെയ്യരുത്! തിരുവനന്തപുരത്ത് സഞ്ജുവിനെ ട്രോളി സൂര്യകുമാർ യാദവ്; വീഡിയോ വൈറൽ

ചേട്ടനെ’ ശല്യം ചെയ്യരുത്! തിരുവനന്തപുരത്ത് സഞ്ജുവിനെ ട്രോളി സൂര്യകുമാർ യാദവ്; വീഡിയോ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies