Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ചൂട് കൂടുന്നു;വാഹനങ്ങൾ അഗ്നിക്കിരയാവാതെ സൂക്ഷിക്കൂ; കുറിപ്പുമായി എംവിഡി

by Brave India Desk
Feb 11, 2024, 10:33 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി; സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. അന്തരീക്ഷ താപനില ഉയർന്നതോടെ വാഹനങ്ങൾ അഗ്‌നിക്കിരയാകുന്നത് ഇന്ന് അപൂർവമായ സംഭവമല്ല. തീർത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ മോട്ടോർ വാഹനവകുപ്പ് പങ്കുവച്ചിരിക്കുകയാണ്.

ചൂടു കൂടുന്നു……വാഹനങ്ങളിലെ അഗ്‌നിബാധയും…….

Stories you may like

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

വേനൽ കടുക്കുകയാണ് സ്വാഭാവികമായും അന്തരീക്ഷ താപനിലയും . വാഹനങ്ങൾ അഗ്‌നിക്കിരയാകുന്നത് അപൂർവമായ സംഭവമല്ല ഇപ്പോൾ, അതുകൊണ്ടുതന്നെ നമ്മൾ തീർത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാം..

ഇന്ധന ലീക്കേജും ഗ്യാസ് ലീക്കേജും അനധികൃതമായ ആൾട്ടറേഷനുകളും ഫ്യൂസുകൾ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈനുകളും അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബൾബുകളും തുടങ്ങി നിർത്തിയിടുന്ന പാർക്കിംഗ് സ്ഥലങ്ങൾ വരെ അഗ്‌നിബാധയ്ക്ക് കാരണമായേക്കാം. അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടുന്ന കാര്യം.

പരിഹാര മാർഗ്ഗങ്ങൾ

1. കൃത്യമായ ഇടവേളകളിൽ മെയിന്റനൻസ് ചെയ്യുക. രാവിലെ വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഓയിൽ/ഇന്ധന ലീക്കേജ് ഉണ്ടൊ എന്ന് പരിശോധിക്കുന്നതും ദിവസത്തിൽ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നത് ശീലമാക്കുക.
2. വാഹനത്തിന്റെ പുറം മാത്രമല്ല എൻജിൻ കംപാർട്ട്‌മെന്റ് വൃത്തിയാക്കി വക്കുന്നതും ഇത് ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല ചെറിയ അഗ്‌നിബാധ ഗുരുതരമായുന്നത് തടയുന്നതിനും ഇത് ഉപകാരപ്പെടും.
3. കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകളിൽ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ മണം അനുഭവപ്പെട്ടാൽ സർവീസ് സെൻററിൽ കാണിച്ച് റിപ്പയർ ചെയ്യുകയും ചെയ്യുക –
4. വാഹന നിർമ്മാതാക്കൾ നിഷ്‌കർഷിച്ചിട്ടുള്ളതും നിയമവിധേയവുമായതുമായ പാർട്‌സുകൾ ഉപയോഗിക്കുന്നതും അനാവശ്യമായ ആൾട്ടറേഷനുകൾ ഒഴിവാക്കുക.
5. ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.
6. പാനൽ ബോർഡ് വാണിംഗ് ലാംപുകളും , മീറ്ററുകളും സദാ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ കൂളന്റും എഞ്ചിൻ ഓയിലും മാറ്റുകയും ചെയ്യുക.
7. വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകൾ ഘടിപ്പിക്കണം.
8. കന്നാസിലും ബോട്ടിലുകളിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കർശനമായി ഒഴിവാക്കണം.
9. വളരെ ചൂടുള്ള കാലാവസ്ഥയിൽ ഡാഷ് ബോർഡിൽ വച്ചിട്ടുള്ള വാട്ടർ ബോട്ടിലുകൾ ലെൻസ് പോലെ പ്രവർത്തിച്ച് സീറ്റ് അപ്‌ഹോൾസ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ വാട്ടർ ബോട്ടിലുകൾ സാനിറ്റൈസറുകൾ സ്‌പ്രേകൾ എന്നിവ ഡാഷ്‌ബോർഡിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
10. വിനോദ യാത്രകളും മറ്റും പോകുമ്പോൾ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തിൽ വച്ചാകരുത്.
11. വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടുന്ന ശീലങ്ങളിൽ ഒന്നാണ്.
12. ആംബുലൻസുകളിൽ ഓക്‌സിജൻ സിലിണ്ടറുകൾ കൃത്യമായി ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകൾക്ക് തകരാറുകൾ ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം.
13. സാധാരണ വാഹനത്തിന്റെ സീറ്റുകളും മറ്റും അഗ്നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിക്കുക എന്നാൽ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്‌സിൻ കവറുകളും പോളിയസ്റ്റർ തുണി കവറുകളും അഗ്‌നി ആളിപ്പിടിക്കുന്നതിന് കാരണമാകാം എന്നതിനാൽ തന്നെ ഒഴിവാക്കേണ്ടതാണ്.
14. കൂട്ടിയിടികൾ അഗ്‌നിബാധയിലേക്ക് നയിക്കാം എന്നതിനാൽ തന്നെ സുരക്ഷിതമായും ഡിഫൻസീവ് ഡ്രൈവിംഗ് രീതികൾ അനുവർത്തിച്ചു കൊണ്ടും വാഹനം ഓടിക്കുക.
15. എല്ലാ വാഹനങ്ങളിലും ചെറിയ ഫയർ എക്സ്റ്റിംഗ്യൂഷർ (Fire extinguisher )പെട്ടെന്ന് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ സൂക്ഷിക്കുക.
16. വാഹനങ്ങൾ നിർത്തിയിടുമ്പോൾ ഉണങ്ങിയ ഇലകളോ പ്ലാസ്റ്റിക്കോ മറ്റ് അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഏതോ ആയ സ്ഥലങ്ങളോ ഒഴിവാക്കുക.

ഈ അറിവുകൾ വാഹനം ഉപയോഗിക്കുന്ന എല്ലാവരിലേക്കും എത്തിക്കുക…

Tags: MVD
Share1
Tweet
Send
Share

Latest stories from this section

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

Latest News

സീയാറ്റിലിൽ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യക്കാർക്ക് നേരെ വംശീയ അധിക്ഷേപം ; ചടങ്ങ് തടസ്സപ്പെടുത്തി തീവ്രവലതുപക്ഷ പ്രവർത്തകർ

സീയാറ്റിലിൽ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യക്കാർക്ക് നേരെ വംശീയ അധിക്ഷേപം ; ചടങ്ങ് തടസ്സപ്പെടുത്തി തീവ്രവലതുപക്ഷ പ്രവർത്തകർ

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

‘ഇനി തിരിച്ചടിയുടെ വ്യാപ്തി ചിന്തിക്കാവുന്നതിനും അപ്പുറം; ഇനി ആക്രമിക്കാൻ ശത്രു ധൈര്യപ്പെടില്ല’: അമേരിക്കയ്ക്ക് രൂക്ഷ മുന്നറിയിപ്പുമായി ഇറാൻ നാവികസേന

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം: റിയാദിലെ അരാംകോ ടവറിന് കേടുപാടുകൾ; ജനലുകൾ തകർന്നു

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം: റിയാദിലെ അരാംകോ ടവറിന് കേടുപാടുകൾ; ജനലുകൾ തകർന്നു

ചൈനീസ് പിസ്റ്റളും ഗ്രനേഡുകളും കൈവശം വച്ചു; ജമ്മു കാശ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരസഹായികൾ പിടിയിൽ

ചൈനീസ് പിസ്റ്റളും ഗ്രനേഡുകളും കൈവശം വച്ചു; ജമ്മു കാശ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരസഹായികൾ പിടിയിൽ

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘രാജ്യം തകർച്ചയിലേക്ക്, ജനങ്ങൾ ദുരിതത്തിൽ’; സ്വത്തുക്കൾ വിറ്റഴിച്ച് വിദേശത്തേക്ക് കടക്കാൻ പാക് ഉദ്യോഗസ്ഥരും സൈനികരും,റിപ്പോർട്ട് പുറത്ത്!

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies