ന്യൂഡൽഹി: ഫ്രഞ്ച് സെനറ്റ് ചെയർമാൻ ഗെരാർഡ് ലാച്ചർ ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. അഞ്ച് സൈനറ്റ് അംഗങ്ങളും അദ്ദേഹത്തെ അനുഗമിക്കും.
ഫ്രഞ്ച് സെനറ്റ് ചെയർമാന്റെ ആദ്യ ഇന്ത്യ സന്ദർശനമാണ് ഇത്. ഇന്ത്യയുടെ വൈസ് പ്രസിഡന്റും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകറുമായി ലാറച്ചറും അദ്ദേഹത്തിന്റെ പ്രതിനിധി സംഘവും കൂടിക്കാഴ്ച്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും പരസ്പര ധാരണയും വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ഫ്രഞ്ച് സെനറ്റ് ചെയർമാനും സെനറ്റർമാരും ജഗ്ദീപ് ധൻകറുമായി ചർച്ച ചെയ്യും. പുതിയ പാർലമെന്റ് മന്ദിരവും സംഘം ചുറ്റിക്കാണും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെും ലാർച്ചർ സന്ദർശിക്കും. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ഫ്രാൻസുമായുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് ഇരുവരും ചർച്ച നടത്തും.
Discussion about this post