ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിൽ തിരിച്ചെത്തി. തമിഴ്നാട്ടിൽ നിന്നുള്ള ആറ് മത്സ്യത്തൈാഴിലാളികളാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇവർ ചെന്നെ വിമാനത്താവളത്തിൽ എത്തി.
ശ്രീലങ്കൻ എംബസിയാണ് ഇക്കാര്യം എക്സിലൂടെ സ്ഥിരീകരിച്ചത്. ‘നാട്ടിലേക്ക് മടങ്ങുന്നു! ആറ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിൽ നിന്ന് ഇന്ന് രാവിലെ ചെന്നൈയിലേക്ക് തിരിച്ചയച്ചു’- എംബസി എക്സിൽ കുറിച്ചു.
നാട്ടിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ കേന്ദ്ര സർക്കാരിനും ശ്രീലങ്കൻ സർക്കാരിനും നന്ദിയറിയിച്ചു. കഴിഞ്ഞ മാസം 23-ാം തീയതിയാണ് ഇവർ നാവികസേനയുടെ പിടിയിലായത്. ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്നത് പതിവ് സംഭവമായി മാറുകയാണ്. ഈ മാസം അഞ്ചിന് ഇതിനെതിരെ രാമേശ്വരത്തെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം നടത്തിയിരുന്നു.
Discussion about this post